നാഗ്പൂര്‍: കാമുകിയും കുടുംബവും ബ്ലാക്മെയില്‍ ചെയ്തെന്ന ആരോപണവുമായി വിവാഹിതനായ യുവാവ് ഫേസ് ബുക്ക് ലൈവിനിടെ ജീവനൊടുക്കിയാതായി റിപ്പോർട്ട്.  സംഭവം നടന്നത് നാഗ്പൂരിലാണ്. 38 വയസുള്ള  മനീഷാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: എസി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്യും, 19 ഹാജരാകാൻ നോട്ടീസ്


തനിക്കെതിരെ തന്‍റെ കാമുകിയും കുടുംബവും  ബലാത്സംഗക്കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മനീഷിന്‍റെ ആരോപണം. യുവതിയും കുടുംബാംഗങ്ങളും 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകിയില്ലെങ്കിൽ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാൾ ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞു. പെൺകുട്ടിയെ സെപ്തംബർ ആറിന് വീട്ടിൽ നിന്ന് കാണാതാവുകയും കുട്ടി മനീഷിനൊപ്പം ഒളിച്ചോടിയതാണെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ താനും യുവതിയുമായി ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്ന് മനീഷ് വ്യക്തമാക്കി.  എന്നാൽ വീട്ടില്‍ തിരിച്ചെത്തിയ യുവതി മനീഷ് തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിക്കുകയും തുടർന്ന് പണം ആവശ്യപ്പെട്ട് യുവതിയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മനീഷ് ആരോപിച്ചത്.


Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..


മനീഷ് ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞത് തന്റെ മരണത്തിന് ഉത്തരവാദികൾ യുവതിയും യുവതിയുടെ കുടുംബവും ഒരു ഫോട്ടോ സ്റ്റുഡിയോ ഓപ്പറേറ്ററുമാണെന്നാണ്.  ഫേസ് ബുക്ക് ലൈവിനിടയിൽ നദിയിൽ ചാടിയാണ് മനീഷ് ജീവനൊടുക്കിയത്. ഇയാൾ വിവാഹിതനും മൂന്ന് മക്കളുഡി പിതാവുമാണ്.  ഫേസ് ബുക്ക് ലൈവ് പുറത്തുവന്നതിനെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് യുവാവിന്റെ മൃതദേഹം നദിയിൽ നിന്ന് കണ്ടെടുക്കുകയും സംഭവത്തിൽ കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.