Drugs Seized: പുതുപ്പള്ളിയിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 10 ലക്ഷത്തിന്റെ ലഹരി വസ്തുക്കൾ
Drugs Seized: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ഇതുവരെ 1634.63 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്.
കോട്ടയം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടോടെ നടക്കുന്നതിനിടയിൽ മണ്ഡലത്തിന്റെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ വൻ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ഇതുവരെ പോലീസ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളയിംഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ 70.1 ലിറ്റര്‍ മദ്യവും എക്‌സൈസ് വകുപ്പിന്റെ പരിശോധനയില്‍ 1564.53 ലിറ്റര്‍ മദ്യവുമാണ് അധികൃതർ പിടിച്ചെടുത്തിട്ടുള്ളത്.
Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ.സി മൊയ്തീന് ഇഡി നോട്ടീസ്; ഈ മാസം 31 ന് ഹാജരാകണം
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ഇതുവരെ 1634.63 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മദ്യത്തിന്റെ മൂല്യം ഏകദേശം 5,15,353.50 രൂപയാണ്. വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ 6.77 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 158.68 ഗ്രാം എംഡിഎംഎ, ഒന്‍പത് കിലോഗ്രാം പുകയില, 75 പാക്കറ്റ് പുകയില വസ്തുക്കള്‍, 12 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 48 പാക്കറ്റ് ഹാന്‍സ്, 2 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ ഉള്‍പ്പെടെ 4,24,189 രൂപ മൂല്യമുള്ള ലഹരി വസ്തുക്കളും പിടികൂടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
Also Read: Onam Lucky Zodiacs: ഓണം മുതല്‍ ഈ രാശിക്കാരുടെ തലവര മാറും; ലഭിക്കും വൻ രാജ നേട്ടങ്ങൾ!
അടിമാലിയിൽ വർക്ക് ഷോപ്പ് ജീവനക്കാരന്റെ തലയിലേക്ക് കാർ വീണ് ദാരുണാന്ത്യം
അടിമാലിയിൽ ജാക്കി തെന്നിമാറി കാറിനടിയിൽ പെട്ട് വർക്ക് ഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം. ആനവിരട്ടി കമ്പിലൈൻ സ്വദേശിയായ റോബിൻ സെബാസ്റ്റ്യനാണ് മരിച്ചത്. അറ്റകുറ്റപ്പണിക്കായി എത്തിച്ച കാർ പണി ചെയ്യവേ ജാക്കി തെന്നിമാറി സ്വകാര്യ വർക്ക് ഷോപ്പ് ജീവനക്കാരനായ റോബിന്റെ തലയിലേക്ക് വീഴുകയായിരുന്നു.
Also Read: മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ സമ്മർ സോൾട്ട്..! വീഡിയോ വൈറൽ
ഇന്നലെ വൈകുന്നേരമാണ് അറ്റകുറ്റപ്പണിക്കായി അടിമാലി സ്വദേശി കാർ വർക്ക് ഷോപ്പിൽ എത്തിച്ചത്. ഈ സമയം അവിടെ റോബിനായിരുന്നു ഉണ്ടായിരുന്നത്. കാർ പണിയാനായി ജാക്കി ഉപയോഗിച്ച് കാർ ഉയർത്തുന്നതിനിടെ ജാക്കി തെന്നി മാറുകയും കാറിന്റെ അടിയിൽ ഇരിക്കുകയായിരുന്ന റോബിന്റെ മുഖത്തേക്ക് കാർ വീഴുകയുമായിരുന്നു.
മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ റോബിനെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ശേഷം ആരോഗ്യനില ഗുരുതരമായതോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...