കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട മുതിയാവിളയിൽ വീട്ടമ്മയുടെ മൃതദേഹം റബ്ബർത്തോട്ടത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. മൃതദേഹപരിശോധനാ ഫലത്തിൽ ഇത് വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഇവരോടൊപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശിയും ഓട്ടോഡ്രൈവറുമായ രഞ്ജിത്തിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പാനൂർ കൊലപാതകം; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി


ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.  പേരൂർക്കട ഹാർവിപുരം ഭാവനാ നിലയത്തിൽ മായാ മുരളി യുടെ മൃതദേഹമാണ് മുതിയാവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബർ പുരയിടത്തിൽ വ്യാഴാഴ്ച രാവിലെ പത്തരയോടെ കണ്ടത്.  മായാ മുരളിയും രഞ്ജിത്തും താമസിച്ചിരുന്ന വാടകവീട്ടിൽ ഇടയ്ക്കിടെ വന്നു പോയിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന രഞ്ജിത്തിന്റേതെന്ന് കരുതുന്ന ഓട്ടോറിക്ഷ വെള്ളിയാഴ്ച വൈകീട്ടോടെ കാട്ടാക്കട ചൂണ്ടുപലകയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. 


Also Read: ശനിയുടെ രാശിമാറ്റത്തിലൂടെ രാജയോഗം; 2025 വരെ ഇവർക്ക് ലഭിക്കും അപാര സമ്പത്തും ആഗ്രഹ സാഫല്യവും


 


ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.  മായയുടെ ഭർത്താവ് മനോജ് നാലുവർഷം മുൻപാണ് അപകടത്തിൽ മരിച്ചത്.  തുടർന്ന് കഴിഞ്ഞ വർഷമാണ് മായ രഞ്ജിത്തുമായി അടുക്കുന്നതും ഒരുമിച്ചു താമസം തുടങ്ങിയതെന്നും ബന്ധുക്കൾ പറഞ്ഞു. ഇവർ മൂന്നുമാസം മുമ്പാണ് മുതിയാവിള കാവുവിളയിലെ വീട്ടിൽ താമസത്തിനെത്തുന്നത്. ഭാര്യാ ഭർത്താക്കൻമാർ എന്ന നിലയിലാണ് ഇവർ വീട് വാടകയ്ക്ക് എടുത്തിരുന്നത്.


Also Read: ശനിയാഴ്ച ശനി കൃപയാൽ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


 


ഇവർക്ക് അയൽക്കാരുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. മായയുടെ രണ്ട് പെൺമക്കൾ പേരൂർക്കടയിൽ അമ്മൂമ്മയോടൊപ്പമാണ്. ഒപ്പം താമസിക്കുന്ന രഞ്ജിത്ത് മായയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മായാ മുരളിയുടെ മൃതദേഹം ഹാർവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു.  കേസ് കാട്ടാക്കട ഡിവൈ.എസ്.പി. പി.സി.ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. എൻ.ഗിരീഷും സംഘവുമാണ് അന്വേഷിക്കുന്നത്. റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ വെള്ളിയാഴ്ച സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.


Also Read: കുഞ്ഞിനടുത്തേക്ക് പാഞ്ഞുവരുന്ന പാമ്പ്... രക്ഷകയായി അമ്മ!


ഇതിനിടയിൽ മായമുരളിയുടെ മരണത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയോട് അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് തേടിയതായി വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ പി.സതീദേവി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.