വയനാട്ടിൽ ലഹരി വേട്ട: സ്വകാര്യ ബസിൽ ലഹരി കടത്തൽ, പെട്ടിക്ക് മുകളിൽ ജിപിഎസ് സംവിധാനവും; വയനാട്ടിൽ എംഡിഎംഎ പിടികൂടി
വയനാട്ടിൽ ലഹരി വേട്ട: തോൽപ്പെട്ടി ചെക് പോസ്റ്റിൽ പുലർച്ചെ നടത്തിയ പരിശോധനയിലാണ് 200 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവും പിടികൂടിയത്.
വയനാട്: വയനാട്ടിൽ വീണ്ടും ലഹരി വേട്ട. കർണാടകയിൽ നിന്ന് കടത്തി കൊണ്ടു വന്ന 200 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവും എക്സൈസ് പിടികൂടി. തോൽപ്പെട്ടി ചെക് പോസ്റ്റിൽ ഇന്ന് പുലർച്ചെയായിരുന്നു പരിശോധന. സ്വകാര്യ ബസിലെ പാർസലിൽ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. A 1 ട്രാവൽസിൻ്റെ പാർസൽ അറയിൽ കാർഡ് ബോർഡ് പെട്ടിയിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പെട്ടിക്ക് മുകളിൽ ജിപിഎസ് സംവിധാനവും ഘടിപ്പിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം 18.27 കിലോഗ്രാം കഞ്ചാവുമായി തിരുവനന്തപുരത്ത് ദമ്പതികൾ പിടിയിലായിരുന്നു. സംഭവത്തിൽ മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത്, ഭാര്യ വിളവൂർക്കൽ മലയം സ്വദേശി സുമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Also Read: Rijith Murder Case: റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ, ശിക്ഷാവിധി ചൊവ്വാഴ്ച
കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുൻപാണ് ഇരുവരും വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ബാലരാമപുരം സ്വദേശിയിൽ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്ന് പോലീസിന് വിവരം ലഭിച്ചു. ന്യൂഇയർ ലക്ഷ്യമിട്ടുള്ള കഞ്ചാവ് വിൽപനയ്ക്കാണ് പൂട്ടുവീണത്. കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ മാലമോഷണം അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ വിജയകാന്ത് എന്നാണ് പോലീസ് പറയുന്നത്. പ്രതികൾ റിമാൻഡിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.