കൊച്ചി: എറണാകുളം സിറ്റി പൊലീസിന്റെ മിന്നൽ പരിശോധനയിൽ മട്ടാഞ്ചേരിയിൽ നിന്നും വൻ ലഹരിമരുന്ന് വേട്ട. ലക്ഷങ്ങൾ വിലയുള്ള 493 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായിട്ടുണ്ട്. പശ്ചിമ കൊച്ചിയിലും നഗരത്തിലും വ്യാപകമായി വിൽപന നടത്തിയിരുന്ന കൂവപ്പാടം സ്വദേശി ശ്രീനിഷാണ് പോലീസ് പിടിയിലായത്.  പോലീസ് ഇയാളുടെ വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിവാഹത്തിന് ക്ഷണിക്കാത്തതിൽ വിരോധം; വീടുകയറി ആക്രമിച്ച 2 പേർ അറസ്റ്റിൽ!


മാത്രമല്ല ഇയാളിൽ നിന്നും 20,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഇടപാടിലെ പ്രമുഖനാണ് പിടിയിലായ ശ്രീനിഷെന്ന് പോലീസ് അറിയിച്ചു.  ലഹരി ഉപയോഗവും കൊലപാതകവും കൊച്ചിയിൽ തുടർ കഥയായതോടെ പോലീസിനു നേരെ കടുത്ത വിമർശനമാണ് ഉയർന്നത്‌. ഇതിനെതിരേ ശക്തമായ നടപടി എടുക്കാൻ സർക്കാരിൽ നിന്നും നിർദേശമുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ജില്ലയിൽ വ്യാപക പരിശോധന നടത്തിയത്. ലോഡ്ജുകളിലും ലഹരി മാഫിയ സംഘങ്ങൾ തമ്പടിക്കാനിടയുള്ള പ്രദേശങ്ങളിലും നടത്തിയ റെയ്ഡിൽ ഇന്നലെ മാത്രം നൂറിലേറെ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. 


Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


എറണാകുളം സെൻട്രൽ പൊലീസ് 42 കേസ് റജിസ്റ്റർ ചെയ്തതായി സെൻട്രൽ എസിപി പി.സി.ജയകുമാറും പറഞ്ഞു. എറണാകുളം സൗത്ത്, മറൈൻഡ്രൈവ് പ്രദേശങ്ങളിൽ പരിശോധനകളിൽ ലഹരിയുമായി പത്തു പേരെ പിടികൂടി.  ഇത് കൂടാതെ ഷാഡോ പോലീസിന്റെ പരിശോധനയിൽ 41 പേരാണ് പിടിയിലായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.