Viral Video: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു നിറഞ്ഞ ക്ലാസ്മുറിയിൽ പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുന്ന ആൺകുട്ടിയെ.  പിന്നെ നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്.  

Written by - Ajitha Kumari | Last Updated : Sep 29, 2022, 01:31 PM IST
  • ക്ലാസ്മുറിയിൽ പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുന്ന ആൺകുട്ടി
  • വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്
  • ആൺകുട്ടിയുടെ ഈ രീതി ക്ലാസ്സിൽ ഇരിക്കുന്ന മറ്റു കുട്ടികൾ വളരെ അതിശയത്തോടെ നോക്കുന്നത്
Viral Video: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: പലതരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന രസകരമായ ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ചില സമയത്ത് ഇവിടെ കാണുന്ന വീഡിയോകൾ നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ളതായിരിക്കും. ഇവിടെ കാണുന്ന വീഡിയോകൾ കണ്ടാൽ ചിലപ്പോൾ നാം അത്ഭുതപ്പെടും എന്നാൽ ചില സമയത്ത് ഭയപ്പെടുകയും മറ്റു ചിലപ്പോൾ കണ്ണ് നനയുകയും ചെയ്യും.  ഈ ഇടെയായി സ്‌കൂൾ വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  അത്തരത്തിലുള്ള ഒരു വീഡിയോ അതായത് സ്കൂൾ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  ഇതിൽ നിങ്ങൾക്ക് കാണാൻ കഴിയും നിറഞ്ഞിരിക്കുന്ന ക്ലാസ്സിൽ ഒരു ആൺകുട്ടി തന്റെ പ്രിയപ്പെട്ട പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുന്നത്.  ആൺകുട്ടിയുടെ ഈ രീതി ക്ലാസ്സിൽ ഇരിക്കുന്ന മറ്റു കുട്ടികൾ വളരെ അതിശയത്തോടെ നോക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്. 

Also Read: Viral Video: ക്ലാസ് മുറിയിൽ മസ്തിയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ കണ്ടാൽ ഞെട്ടും..!

വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും ആൺകുട്ടിക്ക് തന്റെ ക്ലാസിലെ ഒരു പെൺകുട്ടിയെ വളരെ ഇഷ്ടമാണെന്ന്. അത് തുറന്നുപറയാൻ ഒരു അവസരം കാത്തിരിക്കുകയായിരുന്നു അവൻ.  ഒടുവിൽ അവസരമുണ്ടാക്കി കാര്യം സാധിക്കുന്നതാണ് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിറഞ്ഞ ക്ലാസ്സിൽ പൂവുമായി പെൺകുട്ടിയുടെ അടുത്തെത്തുന്ന ആൺകുട്ടി അവളെ പ്രൊപ്പോസ് ചെയ്യുന്ന രംഗമാണ് നമുക്ക് കാണാൻ കഴിയുന്നത്.  ഇത് കണ്ട പെൺകുട്ടി ആദ്യം ഒന്ന് ഞെട്ടുന്നുണ്ടെങ്കിലും വൈകാതെ അവന്റെ കയ്യിൽ നിന്നും പൂവും സമ്മാനങ്ങളും സ്വീകരിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  മാത്രമല്ല സമ്മാനം സ്വീകരിച്ച പെൺകുട്ടി അത് അവിടിരുന്നുകൊണ്ട് നോക്കുന്നതും കാണാം.  വീഡിയോ കാണാം...

Also Read: ചതിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി..! വീഡിയോ വൈറൽ 

 
 

 
 
 
 
 
 
 
 
 
 
 

A post shared by 18plusguyy(300k) (@18plusguyy)

Also Read: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു 

ക്ലാസ്സിൽ വെച്ച് നടന്ന ഈ പ്രൊപ്പോസൽ രംഗം കണ്ട മറ്റ് കുട്ടികൾ ചിരിച്ചുകൊണ്ട് നോക്കി നിൽക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. ഈ വീഡിയോ കണ്ടതിന് ശേഷം സോഷ്യൽ മീഡിയ ആരാധകർ വ്യത്യസ്തമായ പ്രതികരണങ്ങളാണ് നൽകുന്നത്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് 20.7k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്.  എന്തായാലും വീഡിയോ നല്ലരീതിയിൽ വൈറലാകുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News