MDMA Seized: വയനാട്ടിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ; പിടിയിലായവരിൽ സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയും
MDMA Seized In Wayanad: മീനങ്ങാടി പോലീസാണ് പ്രതികളെ പിടികൂടിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 348 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
വയനാട്: ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കണ്ണൂർ, പാലക്കാട് സ്വദേശികളും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയും പോലീസ് പിടിയിലായി. മീനങ്ങാടി പോലീസാണ് പ്രതികളെ പിടികൂടിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 348 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
കണ്ണൂർ തലശേരി സുഹമ മൻസിലിൽ ടികെ ലാസിം (26), പാലക്കാട് മണ്ണാർക്കാട് പാട്ടകുണ്ടിൽ വീട്ടിൽ ഫാഹിസ് (24) സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കണ്ണൂർ ആനയിടുക്ക് ആമിനാസ് വീട്ടിൽ തബ്ഷീർ (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മീനങ്ങാടി ഇൻസ്പെക്ടർ എസ്എച്ച്ഒ പി.ജെ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
2023 ഡിസംബറിൽ 18.38 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിലായിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാൾക്ക് ലഹരി എത്തിച്ച് നൽകിയതിൽ പ്രധാന കണ്ണിയായ തബ്ഷീർ പിടിയിലായത്. കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് ഇയാളെ വെള്ളിയാഴ്ച പോലീസ് പിടികൂടിയത്.
ALSO READ: കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
ശനിയാഴ്ച രാവിലെ ഒമ്പതരയോടെ പോലീസ് പട്രോളിങ്ങിനിടെയാണ് യുവാക്കള്‍ എംഡിഎംഎയുമായി പിടിയിലായത്. മീനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് പോലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തിയത്.
മീനങ്ങാടി സ്വദേശിക്ക് വില്‍ക്കാനായി ബംഗളുരുവിലുള്ള കറുപ്പന്‍ എന്ന നൈജീരിയക്കാരനില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയ്ക്കാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവർ മൊഴി നല്‍കിയിരിക്കുന്നത്. ലഹരി വാങ്ങാന്‍ തയ്യാറായ മീനങ്ങാടി സ്വദേശിക്കും നൈജീരിയന്‍ സ്വദേശിക്കും വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ എസ് രഞ്ജിത്ത്, എംഡി രവീന്ദ്രന്‍ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.