Crime News: കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

Kattakkada Crime News: കുളത്തുമ്മൽ വില്ലേജിൽ ആമച്ചൽ മുതിയാവിള സ്വദേശി ജോബി എന്ന് വിളിക്കുന്ന ലിജി ശശിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Apr 6, 2024, 10:29 PM IST
  • പരിക്കേറ്റ സജിനെയും ശ്രീജിത്തിനെയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • കാട്ടാക്കട മുതിയവിള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് സംഭവം
  • മദ്യലഹരിയിൽ ആയിരുന്നവർ ആണ് ആക്രമിച്ചത്
  • പ്രദേശത്തെ സ്ഥിരം മദ്യപസംഘത്തിൽ പെട്ടവരാണ് അക്രമികൾ
Crime News: കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കട മുതിയാവിളയിൽ വെയിറ്റിംഗ് ഷെഡിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. കുളത്തുമ്മൽ വില്ലേജിൽ ആമച്ചൽ മുതിയാവിള സ്വദേശി ജോബി എന്ന് വിളിക്കുന്ന ലിജി ശശിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ മുതിയാവിളയിലെ വെയിറ്റിംഗ് ഷെഡിൽ ഒരു സംഘം ആളുകൾ മദ്യപിച്ച് ബഹളം ഉണ്ടാക്കി. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ഡി.വൈ.എഫ്.ഐ വീരണകാവ് മേഖലകമ്മിറ്റി അംഗം സജിൻ രാജ്, ശ്രീജിത്ത് എന്നിവർക്ക് കുത്തേറ്റത്. അറസ്റ്റ് ചെയ്ത പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പരിക്കേറ്റ സജിനെയും ശ്രീജിത്തിനെയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട മുതിയവിള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്നവർ ആണ് ആക്രമിച്ചത്. പ്രദേശത്തെ സ്ഥിരം മദ്യപസംഘത്തിൽ പെട്ടവരാണ് അക്രമികൾ. 

വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതുവഴി വരുന്നവരെയും കാത്തിരുപ്പ് കേന്ദ്രത്തിൽ നിന്നവരെയും ഭീക്ഷണിപ്പെടുത്തിയും അസഭ്യം വിളിച്ചും പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതിനിടെ സജിൻ (27), ശ്രീജിത് (28) എന്നിവർ കാട്ടാക്കടക്ക് ഇരു ചക്രവാഹനത്തിൽ വരുന്ന സമയം ഇവരെ തടഞ്ഞു നിർത്തി.

ഇരുചക്രവാഹനത്തോടെ ഇവർ റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ സമീപത്ത് നിന്നും കത്തി എടുത്ത് കൊണ്ട് വന്ന് ഇവരെ കുത്തിയത്. ഇരുവരുടെയും വയറ്റിലാണ് കുത്തേറ്റത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News