തിരുവനന്തപുരം: മാരകരാസലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ.12.06 ഗ്രാം എംഡിഎംഎയുമായി തിരുവവന്തപുരം വിതുര തോട്ടമുക്കിൽ നിന്നും 27കാരനായ അൽ അമീൻ എന്നായാളെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം കൊച്ചുവേളി ബാലനഗർ നിവാസിയായ പ്രതി തൊട്ടുമുക്കിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുകൊണ്ട് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു. വൻ തോതിൽ ഈ പരിസരത്ത് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന ഇയാൾ തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതി നേരിട്ട് ബാംഗ്ലൂരിലെത്തി മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്തിന്റെ പ്രാന്തപ്രേദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു.


ALSO READ : Meesha Vineeth : മീശ വിനീത് വീണ്ടും അറസ്റ്റിൽ; യുവതിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു കേസിലാണ് അറസ്റ്റ്


രാത്രി 12 മണിക്ക് ശേഷമാണ് ഇയാൾ ഇയാൾ ഇത്തരത്തിൽ കച്ചവടം നടത്തിവരുന്നത്. ഓണക്കാലമായതിനാൽ സദാസമയം തിരുവനന്തപുരം എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഷാഡോ ടീം ജില്ലയിലുടനീളം പരിശോധന ശക്തതമാക്കിയിട്ടുണ്ട്. പട്രോൾ പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിനോടൊപ്പം പ്രിവെൻറ്റീവ് ഓഫീസർ സന്തോഷ്‌കുമാർ എം. സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്ബാബു, നന്ദകുമാർ എം, പ്രബോധ് എം. വി, അക്ഷയ് സുരേഷ്, ഷമീർ എ. ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ ജെ, ഡ്രൈവർ അനിൽകുമാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.