Meesha Vineeth : മീശ വിനീത് വീണ്ടും അറസ്റ്റിൽ; യുവതിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു കേസിലാണ് അറസ്റ്റ്

Meesha Vineeth Arrest : കാപ്പ് ലിസ്റ്റിൽ ഉൾപ്പെടുത്തിനിരിക്കെയാണ് വിനീത് വീണ്ടും പോലീസ് പിടിയിലാകുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 08:21 PM IST
  • സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി പീഡിപ്പിച്ചതിനും അവരുടെ നഗ്നചിത്രങ്ങൾ കൈവശം വെച്ച കേസിലാണ് വിനീത് ആദ്യം പിടിയിലാകുന്നത്.
  • പിന്നാലെ മോഷണ കേസിലും വിനീത് പോലീസിന്റെ പിടിയിലായിരുന്നു.
  • മറ്റ് നിരവധി കേസുകൾ ജാമ്യത്തിൽ തുടരവെയാണ് യുട്യൂബറെ കിളിമാനൂർ പോലീസ് പിടികൂടുന്നത്.
Meesha Vineeth : മീശ വിനീത് വീണ്ടും അറസ്റ്റിൽ; യുവതിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു കേസിലാണ് അറസ്റ്റ്

തിരുവനന്തപുരം : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം വഴി പ്രമുഖനായ യുട്യൂബർ മീശ വിനീത എന്ന വിനീത് അറസ്റ്റിൽ. നേരത്തെ വിവിധ കേസുകളിൽ പിടിയിലാ യുവാവ് ജാമ്യത്തിലിരിക്കെയാണ് മറ്റൊരു കേസിൽ അറസ്റ്റിലാകുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചശേഷം അവ തിരികെ ചോദിച്ചപ്പോൾ യുവതിയെ മർദ്ദിച്ച കേസിലാണ് കിളിമാനൂർ പോലീസ് മീശ വിനീതിന് അറസ്റ്റ് ചെയ്യുന്നത്. സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തിയ പ്രതി വീടിനുള്ളിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി പീഡിപ്പിച്ചതിനും അവരുടെ നഗ്നചിത്രങ്ങൾ കൈവശം വെച്ച കേസിലാണ് വിനീത് ആദ്യം പിടിയിലാകുന്നത്. പിന്നാലെ മോഷണ കേസിലും വിനീത് പോലീസിന്റെ പിടിയിലായിരുന്നു. മറ്റ് നിരവധി കേസുകൾ ജാമ്യത്തിൽ തുടരവെയാണ് യുട്യൂബറെ കിളിമാനൂർ പോലീസ് പിടികൂടുന്നത്. ഇയാൾക്കെതിരെ കാപ്പാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതിനിടയ്ക്കാണ് ഈ കേസിന്  ആസ്പദമായ സംഭവം നടന്നത്.

ALSO READ : Sexual Assault: കൊച്ചിയിൽ എയർഹോസ്റ്റസിന് നേരേ ലൈംഗികാതിക്രമ ശ്രമം; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ രാജി കൃഷ്ണൻ എസ് സി പി ഒ മഹേഷ് പ്രജിത്ത് കിരൺ ശ്രീരാജ് അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News