Suicide Cases Tamil Nadu: നീറ്റ്  പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭയത്താല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. തമിഴ് നാട്ടിലെ തെങ്കാശിയിലാണ് സംഭവം.  


COMMERCIAL BREAK
SCROLL TO CONTINUE READING

നീറ്റ് (National Eligibility Entrance Test-NEET) പരീക്ഷാര്‍ത്ഥിയായിരുന്ന രാജലക്ഷ്മിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.  സെപ്റ്റംബര്‍ 7 ന് നീറ്റ് പരീക്ഷാഫലം പുറത്തുവരാനിരിക്കെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. 


21 കാരിയായ രാജലക്ഷ്മി ഇതിനുമുന്‍പ് രണ്ടു തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു എങ്കിലും പരാജയപ്പെട്ടിരുന്നു. മൂന്നാം തവണയും പരാജയപ്പെടുമെന്ന ഭീതിയും ഡോക്ടറാകണമെന്ന കർഷകനായ പിതാന്‍റെ സ്വപ്നം സാക്ഷാത്കരിക്കാനാകാത്ത അവസ്ഥയുമാണ് പെണ്‍കുട്ടിയെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് സൂചനകള്‍.


Also Read:  Crime News: സഹപ്രവര്‍ത്തകയുമായുള്ള വാക്കുതര്‍ക്കം, ജീവനൊടുക്കി യുവാവ്


ഡോക്ടറാകണമെന്ന ആഗ്രഹം പൂര്‍ത്തീകരിയ്ക്കുക എന്ന  ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ശങ്കരൻകോവിലിലെ ഒരു സ്വകാര്യ കോച്ചിംഗ് സെന്ററിൽ ചേര്‍ന്ന് പഠനം നടത്തിയിരുന്നു പെണ്‍കുട്ടി.  മൃതദേഹം  പോസ്റ്റ്‌മോർട്ടം നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും തെങ്കാശി ജില്ലാ കളക്ടർ പറഞ്ഞു. 


അതേസമയം, അടുത്തിടെ  പുറത്തുവന്ന  നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം  ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ തമിഴ്‌നാട് രണ്ടാം സ്ഥാനത്താണ്. NCRBയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത ആത്മഹത്യകളുടെ 11.5%  തമിഴ്‌ നാട്ടില്‍ നിന്നാണ്. 



കുറിപ്പ്:  ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങൾ അല്ലെങ്കില്‍ നിങ്ങള്‍ക്ക് പരിചയമുള്ളവര്‍ വിഷാദമോ മറ്റ് മാനസിക പ്രതിസന്ധിയോ നേരിടുന്ന അവസ്ഥയിലാണ് എങ്കില്‍ ഹെൽപ്പ് ലൈൻ നമ്പറുകളില്‍ ബന്ധപ്പെടാന്‍ Zee News നിങ്ങളെ ഉപദേശിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.