കോട്ടയം: ചെങ്ങളത്ത് താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി മന്നാസ് അലിയാണ് പോലീസ് പിടിയിലായത്. കുമ്മനം കരയിൽ കളപ്പുരക്കടവ് ജങ്ഷന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് മന്നാസ് അലി കഞ്ചാവ് ചെടി വളർത്തിയിരുന്നത്. കഞ്ചാവ് ചെടിയും, കൈവശം സൂക്ഷിച്ചിരുന്ന 10 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.പി സിബിയുടെ നേതൃത്വത്തിലുള്ള എക്സൈസ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു പ്രതി. മൂന്നുമാസമായി ഇയാൾ കഞ്ചാവ് ചെടി വളർത്തിയിരുന്നുവെന്ന് എക്സൈസ് ഓഫീസർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ ബാലചന്ദ്രൻ എ പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജിത്കുമാർ കെ.എൻ,സിവിൽ എക്സൈസ് ഓഫീസർമാരായ സുമോദ് പി എസ്, ഹരികൃഷ്ണൻ കെ എച്ച്, ശ്രീകാന്ത് റ്റി എം, എക്സൈസ് ഡ്രൈവർ അനസ് സി കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്.


മദ്യപിച്ചെത്തിയ ടിടിഇ യാത്രക്കാരിടെ ദേഹത്ത് മൂത്രമൊഴിച്ചു; ബിഹാർ സ്വദേശി യുപിയിൽ അറസ്റ്റിൽ


എയർ ഇന്ത്യയിൽ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച വിവാദ വിഷയം ഒന്ന് കെട്ട് അണയുന്നതിന് മുമ്പ് സമ്മാനമായ മറ്റൊരു സംഭവം ഉത്തരേന്ത്യയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. മദ്യപിച്ചെത്തിയ ട്രെയിനിലെ ടിക്കറ്റ് പരിശോധകൻ (ടിടിഇ) യാത്രക്കാരിയുടെ ദേഹത്ത് മൂത്രം ഒഴിച്ചു. അമൃത്സറിൽ നിന്നും കൊൽക്കത്തയിലേക്ക് പോകുന്ന അകാൽ തഖ്ത് എക്സ്പ്രസിൽ ഈ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടക്കുന്നതെന്ന് റെയിൽവെ പോലീസ് വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.


അകാൽ തഖ്ത് എക്സ്പ്രസിൽ എ1 കോച്ചിൽ വനിത ഭർത്താവ് രാജേഷ് കുമാറിനൊപ്പം സഞ്ചരിക്കവെയാണ് സംഭവം നടക്കുന്നത്. ഇരുവരും അമൃത്സറിൽ നിന്നാണ് ട്രെയിൻ കയറിയത്. ഞായറാഴ്ച രാത്രിയിൽ ടിടിഇ ഇവരുടെ കോച്ചിലേക്കെത്തുകയും സ്ത്രീയുടെ തലയിലേക്ക് മൂത്രം ഒഴിക്കുകയായിരുന്നു. 


സ്ത്രീ ബഹളം വെച്ചതിന് പിന്നാലെ യാത്രക്കാർ എല്ലാവരും കൂടുകയും മദ്യപിച്ച് നിൽക്കുന്ന ടിടിഇ പിടിച്ചുവെക്കുകയും ചെയ്തു. ബിഹാർ സ്വദേശിയായ മുന്ന കുമറാണ് മൂത്രം ഒഴിച്ച ടിടിഇ. തുടർന്ന് ട്രെയിൻ ലഖ്നൗവിലെ ചാർബാഗ് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ ടിടിഇയെ റെയിൽവെ പോലീസിന് ഏൽപ്പിച്ചു. ഇന്നലെ തിങ്കാളാഴ്ച കോടതയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.