Migrant Worker Murder| കുടുംബ പ്രശ്നം: പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം, ഒരാൾ മരിച്ചു
കുടുബ പ്രശ്നത്തെ തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിലേക്കും, സംഘർഷത്തിലേക്കും മാറി.
പാലക്കാട്: മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. മുണ്ടൂരിലെ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിലെ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
യു.പി ശരൺപൂർ സ്വദേശിയായ വാസിമാണ് കൊല്ലപ്പെട്ടത്. വാസിം എന്ന് പേരുള്ള മറ്റൊരു തൊഴിലാളിക്കും ഒപ്പമുണ്ടായിരുന്ന വാജിദിനും സംഘർഷത്തിൽ പരിക്കേറ്റു. കുടുബ പ്രശ്നത്തെ തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിലേക്കും, സംഘർഷത്തിലേക്കും മാറി.
ALSO READ: Honor Attack Thiruvananthapuram : കേരളത്തിൽ വീണ്ടും ഭുരഭിമാന മർദ്ദനം, തിരുവനന്തപുരത്ത് യുവാവിനെ ഭാര്യ സഹോദരനും സംഘവും ചേർന്ന് ആക്രമിച്ചു
പരിക്കേറ്റ വാജിദ് വാസിമിനെ വെട്ടുകയായിരുന്നെന്ന് പോലീസ് പറയുന്നു. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ് വാസിമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
Also Read: Manasa murder: പൊലീസ് കുറ്റപത്രം സമർപ്പിച്ചു, രാഖിലിന് തോക്ക് വാങ്ങാന്‍ സഹായിച്ച ആള്‍ രണ്ടാം പ്രതി
പരിക്കേറ്റ വാജിദിൻറെയും, വാസിമിൻറെയും നില ഗുരുതരമാണ്. ഇവർ തൃശ്ശൂർ മെഡിക്കൽ കോളേജിലാണ്. മരിച്ച വാസിമിൻറെ മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...