Manasa murder: പൊലീസ് കുറ്റപത്രം സമർപ്പിച്ചു, രാഖിലിന് തോക്ക് വാങ്ങാന്‍ സഹായിച്ച ആള്‍ രണ്ടാം പ്രതി

ഒന്നാം പ്രതി രാഖിൽ ആത്മഹത്യ ചെയ്തെങ്കിലും കൃത്യം നടത്താൻ സഹായിച്ച മുഴുവൻ പേരെയും നിയമനടപടിയിലേക്ക് എത്തിച്ച് പഴുതടച്ച രീതിയിലാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 2, 2021, 01:22 PM IST
  • മാനസ കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്.
  • രാഖിലിന് തോക്ക് വാങ്ങാന്‍ സഹായിച്ച കണ്ണൂർ സ്വദേശി ആദിത്യൻ പ്രദീപ്ര് രണ്ടാം പ്രതി.
  • ജൂലൈ 30നാണ് താമസസ്ഥലത്തെത്തി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രാഖിൽ ആത്മഹത്യ ചെയ്തത്.
Manasa murder: പൊലീസ് കുറ്റപത്രം സമർപ്പിച്ചു, രാഖിലിന് തോക്ക് വാങ്ങാന്‍ സഹായിച്ച ആള്‍ രണ്ടാം പ്രതി

കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി മാനസയെ (Manasa) വെടിവച്ച് കൊന്നശേഷം യുവാവ് ആത്മഹത്യ (Suicide) ചെയ്‌ത കേസിൽ പൊലീസ് കുറ്റപത്രം (Chargesheet) സമർപിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.  ബീഹാറിൽ (Bihar) നിന്ന് തോക്ക് (Gun) വാങ്ങിക്കുന്നതിനും നാട്ടിലെത്തിക്കുന്നതിനും കൂട്ടുനിന്ന കണ്ണൂർ ഇടച്ചൊവ്വ കണ്ണംതേത്തിൽ ആദിത്യൻ പ്രദീപ് (27) ആണ് രണ്ടാം പ്രതി

തോക്ക്‌ കൊടുത്ത ബീഹാർ സ്വദേശി സോനു കുമാർ (22) മൂന്നാം പ്രതിയും ഇടനിലക്കാരനായ മനിഷ് കുമാർ വെർമ (21) നാലാം പ്രതിയുമാണ്. ജൂലൈ 30നാണ് താമസസ്ഥലത്തെത്തി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രാഖിൽ ആത്മഹത്യ ചെയ്തത്. ഒന്നാം പ്രതി തലശേരി രാഹുൽ നിവാസിൽ രാഖിൽ ആത്മഹത്യ ചെയ്തെങ്കിലും കൃത്യം നടത്താൻ സഹായിച്ച മുഴുവൻ പേരെയും നിയമനടപടിയിലേക്ക് എത്തിച്ച് പഴുതടച്ച രീതിയിലാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ചത്. 

Also Read: Kothamangalam Manasa Murder Case: പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാമിലൂടെ, കൊലയ്ക്ക് പ്രേരിപ്പിച്ചത് പ്രണയ നിഷേധം!

ശാസ്‌ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ 81 സാക്ഷികളാണുള്ളത്. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. 

Also Read: kothamangalam Manasa Murder: പ്ലൈവുഡ് വിൽപ്പനക്കാരനായി ഒളിച്ച് താമസിച്ച് രഖിൽ, ഉപയോഗിച്ചത് 7.62 എം.എം കാലിബറിലുള്ള പിസ്റ്റൾ

അന്വേഷണത്തിനായി പൊലീസ് (Police) സംഘം ബിഹാർ (Bihar), വാരണാസി (Varanasi), പട്ന, മുംഗീർ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ബീഹാറിൽ നിന്നാണ് രണ്ടു പ്രതികളെ (Accused) അറസറ്റ് ചെയ്തത്.  മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ് (Judicial custody). സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത് പൊലീസിന്റെ നേട്ടമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News