Munnar Rape Case : മൂന്നാറിൽ 12 വയസുകാരിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു; അന്യസംസ്ഥാന തൊഴിലാളി ഒളിവിൽ
Munnar Migrant Worker Rape Case : വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ജാർഖണ്ഡ് സ്വദേശിയായ പ്രതി കാട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു
ഇടുക്കി : മൂന്നാർ ചിറ്റിവാര എസ്റ്റേറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അന്യസംസ്ഥാന തൊഴിലാളി ലൈംഗികമായി പീഡിപ്പിച്ചു. 12 വയസുകാരിയായ പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം ജാർഖണ്ഡ് സ്വദേശത്തേക്ക് ഒളിവിൽ പോയി. പ്രതിയായ സെലന് (36) വേണ്ടി അന്വേഷണം മൂന്നാർ പോലീസ് ആരംഭിച്ചു.
മൂന്നു ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത നേരത്തെത്തിയ പ്രതിയെ കുട്ടിയെ പ്രലോഭിപ്പിച്ചാണ് കാട്ടിലേക്ക് കൊണ്ടുപോയത്. ക്യത്യത്തിനുശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. പെൺകുട്ടിക്ക് ശരിരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിയുന്നത്. ശേഷം സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു. ഒളിവിൽ പോയ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.