Migrant workers: പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു
Migrant workers clash in Pathanamthitta: നഗരത്തിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഇവർ തമ്മിൽ സംഘർഷമുണ്ടായത്.
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. കണ്ണങ്കരയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. മദ്യപാനത്തിന് ശേഷമുണ്ടായ തർക്കത്തിലാണ് സംഭവം നടന്നത്. പരിക്കേറ്റ തൊഴിലാളികളെ പത്തനംതിട്ട ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്കാണ് കുത്തേറ്റത്. ജിത്തു എന്ന ആൾക്ക് ആണ് വയറിൽ കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. നഗരത്തിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായതെന്നും കല്ലും കട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പോലീസ് പറഞ്ഞു. ഇവർ എല്ലാവരും ഒരേ ക്യാമ്പിലാണ് താമസിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ഇത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇവരുടെ സംഘർഷം പത്തനംതിട്ട നഗരത്തിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു.
ALSO READ: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 877 പേർക്ക്
സംഘർഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ ജിത്തുവിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പിന്നീട് പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എല്ലാ ഞായറാഴ്ചകളിലും ഇവർ തമ്മിൽ സമാനമായ രീതിയിൽ സംഘർഷം ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പോലീസ് കാര്യക്ഷമമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; സംഭവം കോട്ടയത്ത്
കോട്ടയത്ത് പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇന്നലെ പുലർച്ചെ കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വെച്ചായിരുന്നു സംഭവം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയാണ് ഏറ്റുമാനൂർ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് ഡോക്ടർ ആരോപിച്ചു. ശനിയാഴ്ച്ച പുലർച്ചേ നടന്ന സംഭവത്തിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് ഗാന്ധി നഗർ പോലീസ് വനിതാ ഡോക്ടറുടെ മൊഴി എടുത്തത്. രോഗി ബഹളമുണ്ടാക്കുന്നുണ്ടെന്ന് എയ്ഡ് പോസ്റ്റിൽ അറിയിച്ചിട്ടും ആരും സഹായത്തിനെത്തിയില്ല എന്നു വനിതാ ഡോക്ടർ പറഞ്ഞു. തീർത്തും മോശമായി അസഭ്യം പറയുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത ഇയാളെ ആശുപത്രി ജീവനക്കാർ കെട്ടിയിടുകയായിരുന്നുവെന്നും വനിതാ ഡോക്ടർ പറഞ്ഞു. ഡോക്ടർമാരുടെ സുരക്ഷയ്ക്ക് നടപടി എടുക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഒന്നും നടപ്പായിട്ടില്ലെന്ന് മറ്റു ഡോക്ടർമാർ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...