തൃശ്ശൂർ: പെട്രോൾ പമ്പിൽ കഞ്ചാവ് ചെടി വളർത്തിയ അതിഥി തൊഴിലാളികളെ പോലീസ് കയ്യോടെ പിടികൂടി.ദേശീയ പാതയിൽ കൊരട്ടി ജെ ടി എസ് ജംഗ്ഷന് സമീപത്തെ എച്ച്പി പെട്രോൾ പമ്പിന് സമീപത്തെ ഹോട്ടലിലാണ് കഥ. റസറ്റോറന്റിലെ ജീവനക്കാരായ അസം സാദേശി ഭാരത് 29 കാരനും വെസ്റ്റ് ബംഗാൾ സ്വദേശി വിഷ്ണു (32) പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റസ്റ്റോറന്റിന് പുറകിൽ ഇവർ താമസിക്കുന്ന ഭാഗത്താണ് ചെടി ചട്ടിയിൽ  കഞ്ചാവ് ചെടികൾ വളർത്തി യിരുന്നത് കൊരട്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 


ചാലക്കുടി എക്സെസ് ഇൻസ്പെക്ടർ  എസ് ബിജു ദാസിന്റെ സാന്നിദ്യത്തിൽ ഇത് കഞ്ചാവ് ചെടികൾതന്നെയാണെന്ന് സ്ഥിരീകരിച്ചു .ഏകദേശം 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കഞ്ചാവ് വളർത്തുക എന്നത്. സ്ഥിരീകരണം ലഭിച്ചതോടെ പോലീസ് സംഘമെത്തി ഇരുവരെയും കയ്യോടെ പിടികൂടി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.