കൊട്ടിയം: അപവാദപ്രചരണത്തെയും ഭീഷണിയും തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇരവിപുരം പോലീസാണ് സംഭവത്തില്‍ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടിമാരുടെയും അവതാരകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോണ്‍ സൈറ്റില്‍‍... 25കാരന്‍ അറസ്റ്റില്‍


കൊല്ലം വടക്കേവിള ശ്രീനഗര്‍ ആര്‍, രാജ്ഭവനില്‍ റോബിന്‍ രാജ്, കൊല്ലം വെസ്റ്റ്‌ പള്ളിത്തോട്ടം ചേരിയില്‍ വാടി പനമൂട് പുരയിടത്തില്‍ എസ്എന്‍ കോട്ടേജില്‍ സോജിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി വിദേശത്തേക്ക് കടന്നതിനാല്‍ ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം പോലീസ് ആരംഭിച്ചു. എറണകുള൦ സെന്‍റ് തെരേസാസ് കോളേജില്‍ പഠിച്ചിരുന്ന പട്ടത്താനം സ്വദേശിയായ 19കാരിയാണ് യുവാക്കളുടെ ഭീഷണിയും അപവാദപ്രചാരണത്തെയും തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.


ചായ നല്‍കാമെന്ന് പറഞ്ഞ് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, 3 പേര്‍ അറസ്റ്റില്‍


ഒക്ടോബര്‍ 20നാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍ക്കുട്ടിയെ കണ്ടെത്തിയത്. വിദേശത്തേക്ക് കടന്ന യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെയാണ് യുവാക്കള്‍ പെണ്‍ക്കുട്ടിയെ മാനസികമായി തളര്‍ത്തിയത്. സമൂഹ മാധ്യമങ്ങളിലടക്കം ഇവര്‍ പെണ്‍ക്കുട്ടിയ്ക്കെതിരെ അപവാദ പ്രചരണം നടത്തിയിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പെണ്‍ക്കുട്ടിയുടെ ഫോണ്‍ രേഖകള്‍ പോലീസ് ശേഖരിച്ചത്.


മന്ത്രവാദ ചകിത്സയ്ക്കിടെ ബാലികയ്ക്ക് പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റിൽ..!


വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇരവിപുരം പോലീസ് ഇൻസ്പെക്ടർ വിനോദ് കെ., എസ്.ഐ.മാരായ അനീഷ് എ.പി., ബിനോദ് കുമാർ, ദീപു, പ്രൊബേഷണറി എസ്.ഐ. അഭിജിത്ത്, ജി.എസ്.ഐ. സുനിൽ, സി.പി.ഒ.മാരായ മനാഫ്, സുമേഷ്, സൈഫുദീൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.