വട്ടിയൂര്‍കാവ്: സിനിമാ-സീരിയല്‍ നടിമാരുടെയും ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് പോണ്‍ വെബ്സൈറ്റില്‍ പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര് മല്ലമ്പ്രക്കോണം ഷീജാ ഭവനില്‍ സൂരജ് ദിനേശാണ് അറസ്റ്റിലായത്.
മൂത്രത്തിലും നടിയുടെ തട്ടിപ്പ്; സാമ്പിളില്‍ വെള്ളം ചേര്‍ത്ത് രാഗിണി, സാമ്പിള്‍ നല്‍കാതെ സഞ്ജന
നടിമാരുടെയും അവതാരകരുടെയും മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത് ഇയാള്‍ പണം നേടിയിരുന്നു. ഇത്തരത്തില്‍ 33 താരങ്ങളുടെ ദൃശ്യങ്ങളാണ് ഇയാള്‍ മോര്‍ഫ് ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്. അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിന് പുറമേ ഈ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരില്‍ നിന്നും ഇയാള്‍ പണവും കൈപ്പറ്റിയിരുന്നു.
ചായ നല്‍കാമെന്ന് പറഞ്ഞ് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, 3 പേര്‍ അറസ്റ്റില്‍
ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കും. വട്ടിയൂര്‍കാവ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ലഹരി റാക്കറ്റ്: നടിയുമായി ബന്ധം, മുഖ്യക്കണ്ണി ഐടി എഞ്ചിനീയര്‍ അറസ്റ്റില്‍..
കണ്ടോണ്‍,മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണരുടെ മേല്‍നോട്ടത്തില്‍ വട്ടിയൂര്‍കാവ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.എസ്.ശാന്തകുമാർ, എ.എസ്.ഐ. കെ.ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ദീപ് ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ പി.എസ്.രവി എന്നിവരാണ് പ്രതിയെ പിടികൂടിയത്.