Minnal Murali | മിന്നൽ മുരളി ഒറിജിനലിന്റെ പേരിൽ പോലീസുകാരന്റെ വീട് ആക്രമിച്ചു; വരാന്തയിൽ മലവിസർജനവും നടത്തി
ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് അക്രമകാരികൾ വെരുത്തിവെച്ചിരിക്കുന്നതെന്ന്.
കോട്ടയം: സൂപ്പർ ഹിറ്റ് ചിത്രമായ മിന്നൽ മുരളിയുടെ (Minnal Murali) പേരിൽ പോലീസുകാരന്റെ വീടിന് നേരെ ആക്രമണം. കോട്ടയം റെയിൽവെ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ഷാജിയുടെ കുമരകത്തെ വീടിനെ നേരെയാണ് അതിക്രമം ഉണ്ടായിരിക്കുന്നത്. കുമരകം ചെപ്പന്നൂർക്കരിയിലാണ് സംഭവം.
ആളൊഴിഞ്ഞ കടന്ന ഷാജിയുടെ വീടിന്റെ ജനാലകളുടെ ചില്ലുകളും വാതിലും പുറത്തെ ശുചിമുറിയുമാണ് അടിച്ച് തകർത്തിരിക്കുന്നത്. കൂടാതെ വരാന്തയിൽ മലമൂത്രവിസർജനവും നടത്തിട്ടുണ്ട്. അതിക്രമം നടത്തിയതിന് ശേഷം മിന്നൽ മുരളി സിനിമയിലെ പോലെ 'മിന്നൽ മുരളി ഒറിജിനൽ' എന്ന് ഭിത്തിയിൽ എഴുതിവെച്ചിട്ടാണ് സാമൂഹിക വിരുദ്ധർ സ്ഥലം വിട്ടത്.
ALSO READ : കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി; കൊല നടത്തിയത് ഏഴ് വയസുകാരനായ മകന്റെ മുന്നിൽ വച്ച്
നിലവിൽ ഷാജിയും ഭാര്യയും മൂന്ന് പെൺമക്കളും കോട്ടയം വെച്ചൂരിലെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. നാട്ടുകാർ അറിയിച്ചതിന് ശേഷമാണ് ഷാജി ഇക്കാര്യം അറിയുന്നത്.
ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് അക്രമകാരികൾ വെരുത്തിവെച്ചിരിക്കുന്നതെന്ന്. നേരത്തെ ഇതുപോലെ വീടിന്റെ ഭാഗത്ത് നിന്ന് മദ്യപിക്കാനൊരുങ്ങിയ സംഘത്തെ താൻ പറഞ്ഞയിച്ചിട്ടുണ്ടായിരുന്നു എന്ന് ഷാജി പറഞ്ഞു.
ALSO READ : ഗവർണറടക്കം ഇഷ്ടപ്പെട്ട മിന്നൽ മുരളി, രാജ്ഭവനിലെത്തി ടൊവീനോ
കഴിഞ്ഞ ദിവസം നടത്തിയ നൈറ്റ് പെട്രോളിങിനിടെ ഒരു സംഘം യുവാക്കളെ ഈ ഭാഗത്ത് നിന്ന് ഓടിച്ച് വിട്ടിരുന്നുയെന്ന് കുമരകം പോലീസ് അറിയിച്ചു. പ്രതികളെ ഉടൻ തന്നെ കണ്ടെത്തുമെന്ന് എസ്ഐ എസ് സുരേഷ് പറഞ്ഞു. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശൈല്യം വർധിക്കുന്നുണ്ടെന്ന് നാട്ടുകാരുടെ പരാതിയും ഉയരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...