തിരുവനന്തപുരം: വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച്  പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. ഇടവ സ്വദേശി  രഞ്ജിത്ത് (കണ്ണൻ-21) അറസ്റ്റിലായത്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. വയറുവേദനയുമായി പെൺകുട്ടി ചികിത്സയ്ക്ക് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എട്ടാംക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും കുറച്ചു മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നും വർക്കല പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.


Also Read: Sonali Phogat Death: സൊണാലിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു, ശരീരത്തിൽ നിരവധി മുറിവുകൾ, പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്


വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിൽ വർക്കല എസ്എച്ച്ഒ എസ് സനോജ്, എസ്ഐ രാഹുൽ പി ആർ,  എഎസ്ഐ ലിജോ ടോം ജോസ്, സിപിഒമാരായ സുരജ, ഹേമ,ഷിജു, സിപിഒമാരായ പ്രശാന്ത്കുമാരൻ, ഷജീർ, സുധീർ, റാം ക്രിസ്റ്റിൻ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.