Sexual Assault: ലേഡീസ് ഹോസ്റ്റലിൽ പെൺകുട്ടിക്ക് പീഡനം; നടത്തിപ്പുകാരിയും യുവാക്കളും അറസ്റ്റിൽ
Crime News: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠനസംബന്ധമായി കൊച്ചിയില്‍ എത്തി ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ നടത്തിപ്പുകാര്‍ ലഹരി മരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണം ചെയ്ത് വരുന്നതായി പോലീസിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്
കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാക്കളും ഒത്താശ നടത്തിയ ഹോസ്റ്റല്‍ നടത്തിപ്പുകാരിയും അറസ്റ്റില്‍. റാന്നി സ്വദേശി ആദര്‍ശ്, ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ താജുദ്ദീന്റെ മകള്‍ സുല്‍ത്താന), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് വീട്ടില്‍ സാലിയുടെ മകന്‍ സ്റ്റെഫിന്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് പത്തനംതിട്ടയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
Also Read: Crime News: ആളൂരിൽ പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
അറസ്റ്റിലായ ഇവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠനസംബന്ധമായി കൊച്ചിയില്‍ എത്തി ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ നടത്തിപ്പുകാര്‍ ലഹരി മരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണം ചെയ്ത് വരുന്നതായി പോലീസിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
Also Read: Surya Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ? എങ്കിൽ സൂര്യന്റെ പ്രിയ രാശിക്കാർ!
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്.ശശിധരന്റെ മേല്‍നോട്ടത്തില്‍ കടവന്ത്ര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടറായ മിഥുന്‍ മോഹന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, അനീഷ്, അനില്‍കുമാര്‍, പ്രവീണ്‍, സിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Crime: കവർച്ചയ്ക്ക് പദ്ധതിയിടുന്നതായി രഹസ്യ വിവരം; കുരുക്കിട്ട് പോലീസ്, ഒടുവിൽ പിടിയിൽ
ജില്ലയിലെ വിവിധയിടങ്ങളിൽ കവർച്ച നടത്താൻ പദ്ധതിയിട്ട നാലംഗ സംഘം പിടിയിൽ. ഈരാറ്റുപേട്ട സ്വദേശികളായ സുൽഫിക്കർ, അജ്മൽ ഷാ നിലമ്പൂർ സ്വദേസികളായ ഷെഫീഖ്, നബീൽ വി.പി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൊലപാതക ശ്രമം, കവർച്ച, മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളാണ് നാല് പേരുമെന്ന് പോലീസ് വ്യക്തമാക്കി. ഈരാറ്റുപേട്ടയിൽ ഒരു സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് ഇവർ കവർച്ചയ്ക്ക് പദ്ധതിയിടുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് നടത്തിയ പരിശോധനയിലാണ് നാലുപേരും പിടിയിലാവുന്നത്.
Also Read: Viral Video: പാമ്പിന്റെ തലയിൽ നിന്നും നാഗമണി ഊരിയെടുക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
സുൽഫിക്കറിന്റെ പേരിൽ കാഞ്ഞാർ, ഈരാറ്റുപേട്ട എന്നീ സ്റ്റേഷനുകളിലും, അജ്മൽ ഷാക്ക് ഈരാറ്റുപേട്ട സ്റ്റേഷനിലും, ഷെഫീക്കിന് നിലമ്പൂർ, കർണാടകയിലെ മദനായകഹള്ളി സ്റ്റേഷനിലും നബീലിന് നിലമ്പൂർ സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു.വി. വി, ബ്രഹ്മദാസ് പി.എം, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ ജോബി ജോസഫ്, അനിൽകുമാർ,സന്ദീപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...