Bihar Rape Case: ബിഹാറിൽ ആറാം ക്ലാസുകാരിയെ സ്കൂൾ ഡയറക്ടറുടെ മകൻ പീഡിപ്പിച്ചത് 2 വർഷം!
Sexual Assault: ഈ സമയം മുറിയിൽ സ്കൂൾ ഡയറക്ടറുടെ മകനുണ്ടായിരുന്നു. ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങളെടുത്തു.
പട്ന: ബിഹാറിൽ വിദ്യാർത്ഥിനിയെ സ്കൂൾ ഡയറക്ടറുടെ മകൻ രണ്ട് വർഷം പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. 2017 ൽ പെൺകുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പീഡനം ആരംഭിച്ചത്. ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയപ്പോൾ 12 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർത്ഥിനിയെ സ്‌കൂൾ പ്രിൻസിപ്പൽ ലൈബ്രറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും മുറിയിൽ കയറ്റിയ ശേഷം വാതിൽ പുറത്തുനിന്ന് പൂട്ടി ലൈറ്റ് ഓഫ് ചെയ്യുകയുമായിരുന്നു.
Also Read: ആൺകുഞ്ഞ് ജനിക്കുന്നതിന് പെൺമക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയ അച്ഛന് ജീവപര്യന്തം
ഈ സമയം മുറിയിൽ സ്കൂൾ ഡയറക്ടറുടെ മകനുണ്ടായിരുന്നു. ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങളെടുത്തു. ഈ സമയം പ്രിൻസിപ്പൽ മുറിക്ക് പുറത്ത് കാവൽ നിന്നു. പെൺകുട്ടിയെ പീഡിപ്പിച്ചശേഷം പ്രിൻസിപ്പലിന്റെ നിർദേശമനുസരിച്ച് ഡയറക്ടറുടെ മകൻ പുറത്തുപോകുകയും മുറിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയെ പ്രിൻസിപ്പൽ പിടിച്ചുവയ്ക്കുകയും യൂണിഫോമിലെ രക്തക്കറ തുടച്ചുനീക്കുകയും മുടി കെട്ടി വൃത്തിയാക്കുകയും ചെയ്തു.
Also Read: Budh Margi 2023: ബുധൻ നേർരേഖയിലേക്ക്.. മണിക്കൂറുകൾക്കുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!
ശേഷം സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കുട്ടിയെ ക്ലാസിലേക്ക് അയക്കുകയും ചെയ്തു. സംഭവത്തിൽ ഭയന്ന കുട്ടി പീഡനത്തെ കുറിച്ച് പുറത്തുപറഞ്ഞില്ല. ഈ പീഡനം പിന്നീട് തുടരുകയായിരുന്നു. പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ അമിത രക്തസ്രാവം കാരണം പെൺകുട്ടി ഒരുമാസത്തോളം കിടപ്പിലാകുകയും തുടർന്ന് സ്കൂളിലേക്ക് പോകാൻ മടിച്ച കുട്ടി ആത്മഹത്യയ്ക്കും ശ്രമിക്കുകയുമുണ്ടായി.
Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..
ശേഷം 2018ൽ വിദ്യാർത്ഥി മറ്റൊരു സ്കൂളിലേക്ക് മാറിയപ്പോഴാണ് പീഡന വിവരം സഹോദരനെ അറിയിച്ചത്. ഇതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സമാനമായ അനുഭവമുണ്ടായെന്ന് അറിയിച്ച് കൂടുതൽ പേർ രംഗത്തെത്തുകയുണ്ടായതായി ബിഹാർ കോഷി റെയ്ഞ്ച് ഡിഐജി ശിവ്ദീപ് വാമൻറാവു പറഞ്ഞു. പ്രതിയായ രണ്ടു പേരെയും അറസ്റ്റ് ചെയ്തെന്നും പുതിയ പരാതികളിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും പീഡനത്തിനിരയായ പെൺകുട്ടിക്ക് ആവശ്യമായ സഹായം നൽകണമെന്നും ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതിയിട്ടുണ്ട്. ഇത് കൂടാതെ പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്തെത്തിയിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...