തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിക്ക് 25 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത കേസിൽ കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ആറ് മാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് വീട്ടിലെത്തിയ പ്രതി പെൺകുട്ടിയുടെ സുഹ‍ൃത്തെന്ന നിലയിൽ വീട്ടുകാരെ പരിചയപ്പെട്ടു. പിന്നീട് 2020 നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തി വാതിൽ തുറന്ന് തരാൻ പെൺകുട്ടിയോട് ഫോണിൽ ആവശ്യപ്പെട്ടു. എന്നാൽ കുട്ടി വിസമ്മതിച്ചപ്പോൾ നാട്ടുകാരെ വിളിച്ചുകൂട്ടി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളുടെ ഭീഷണി ഭയന്ന് വാതിൽ തുറന്ന് കൊടുത്ത പെൺകുട്ടിയെ ഇയാൾ മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ വീട്ടുകാരെയും കുട്ടിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.


തുടർന്ന് പലതവണ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. 2020 നവംബർ മുപ്പതിന് പുലർച്ചെ പ്രതി പെൺകുട്ടിയുടെ വീടിന് മുന്നിലെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ട് ബഹളം വച്ചു. വാതിൽ തുറന്ന പെൺകുട്ടിയെ ഇയാൾ ബലമായി ബൈക്കിൽ കയറ്റി മൺറോ തുരുത്തിലുള്ള റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ പോലീസിൽ പരാതി നൽകി. തുടർന്ന് പ്രതിയെ മൺറോ തുരുത്തിൽ നിന്ന് പിടികൂടി. പെൺകുട്ടിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു.


മെഡിക്കൽ പരിശോധനയിലും ശാസ്ത്രീയ പരിശോധനയിലും പ്രതി കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ് വിജയമോഹനാണ് ഹാജരായത്. മെഡിക്കൽ കോളേജ് സിഐ പി.ഹരിലാലാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 2021 ഫെബ്രുവരിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും കുട്ടിക്ക് സർക്കാർ നഷ്ട പരിഹാരം നൽകണമെന്നും കോടതി വിധിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.