തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നിലമേൽ ചരുവിളവീട്ടിൽ മനുവിനെയാണ്  കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി വിവാഹവാഗ്ദാനം നൽകി തന്റെ വീട്ടിലെത്തിച്ച്  പലതവണയായി പീഡിപ്പിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Manipur Horror Update: മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ


പെൺകുട്ടിയെ കാണാനില്ലെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ മനു കിളിമാനിൽ നിന്നും കൂട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമാകുകയും. ശേഷം പെൺകുട്ടിയെ അന്വേഷിച്ച് കണ്ടെത്തിയപ്പോഴാണ് പീഡന വിവരം പുറത്തയറിയുന്നത്.  തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.


Also Read: ബുധൻ ചിങ്ങ രാശിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!


തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായ ഡി. ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനുവിന് പിടിവീഴുന്നത്.  ആറ്റിങ്ങൽ ഡിവൈ.എസ്‌പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി. ജയൻ, രാജി കൃഷ്ണ, എസ്‌ഐമാരായ വിജിത്ത് കെ. നായർ, രാജേന്ദ്രൻ, എഎസ്ഐ താഹിറുദ്ദീൻ, എസ്.സി.പി.ഒ ഷാജി, മഹേഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


ബെം​ഗളൂരുവിൽ ബൈക്ക് ടാക്സിയിൽ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ!


ബെംഗളുരുവിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമാം നടത്തിയ പ്രതി പിടിയിൽ.  ഹാവേരി സ്വദേശിയായ ഡ്രൈവറാണ് പിടിയിലായത്. ബെംഗളൂരുവിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനിയായ സാമൂഹിക പ്രവർത്തകയ്ക്ക് നേരെയാണ് ഇയാൾ യാത്രയ്ക്കിടെ നഗ്നതാ പ്രദർശനം നടത്തിയത്. ഒരുവിധമാണ് ജീവനും കൊണ്ട് അക്രമിയിൽ നിന്നും താൻ രക്ഷപ്പെട്ടതെന്നും ബൈക്കിൽ നിന്ന് ഇറങ്ങിയ ശേഷവും പ്രതി ഫോണിലൂടെയും വാട്സാപ്പിലൂടെയും അശ്ലീല സന്ദേശങ്ങളയച്ചെന്നും അതിക്രമത്തിനിരയായ യുവതി പറഞ്ഞു.


Also Read: Hanuman Favourite Zodiacs: ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരാണ് ഇവർ, നിങ്ങളും ഉണ്ടോ?


മണിപ്പൂരിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങൾക്കെതിരെ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞു  മടങ്ങവേയാണ് യുവതിക്ക് അതിക്രമം നേരിടേണ്ടി വന്നത്. ബൈക്കിൽ മടങ്ങവേ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് യുവതി കാണവേ ഇയാൾ സ്വയംഭോഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഇതോടെ ഇയാൾ തന്നെ  ആക്രമിക്കുമോയെന്ന് ഭയന്ന യുവതി വീടിന് ഇരുന്നൂറ് മീറ്റർ അകലെ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇതിന് ശേഷവും ഇയാൾ യുവതിയുടെ നമ്പറിലേക്ക് തുടർച്ചയായി ഫോൺ ചെയ്യുകയും അശ്ലീല മെസ്സേജുകൾ അയക്കുയും ചെയ്തു. ഈ സന്ദേശം സ്ക്രീൻഷോട്ട് സഹിതം പെൺകുട്ടി ട്വിറ്ററിൽ പങ്കുവെച്ചതോടെ വിഷയം വലിയ രീതിയിൽ  ചർച്ചയാവുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.


Also Read: IND vs WI: രോഹിത് ശർമ്മയുടെ ഈ നീക്കം കോഹ്‌ലിയുടെ കരിയർ അപകടത്തിലാക്കുമോ? വിരാട് ടെസ്റ്റിൽ നിന്നും പുറത്തായേക്കുമോ!


താൻ ഓട്ടോറിക്ഷ ബുക്ക് ചെയ്തിട്ട് കിട്ടാഞ്ഞതിനാലാണ് ബൈക്ക് ടാക്സി ബുക്ക് ചെയ്തതെന്ന് പറഞ്ഞ യുവതി തൻ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്ത ബൈക്കിലല്ല ഡ്രൈവറെത്തിയതെന്നും പറഞ്ഞു. പ്രതി സുഹൃത്തിന്‍റെ റാപ്പിഡോ അക്കൗണ്ട് ദുരുപയോഗം ചെയ്താണ് റൈഡിന് എത്തിയതെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ അറസ്റ്റിന് പിന്നാലെ ഡ്രൈവറേയും ജോലിയിൽ നിന്നും പുറത്താക്കിയതായി റാപ്പിഡോ അറിയിച്ചതായും യുവതി പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.