Hanuman Favourite Zodiacs: ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരാണ് ഇവർ, നിങ്ങളും ഉണ്ടോ?

Lucky Zodiac Signs: ജ്യോതിഷ പ്രകാരം ഹനുമാന് ചില രാശിക്കാർ എപ്പോഴും പ്രിയമുള്ളവരായിരിക്കും. അതുകൊണ്ടുതന്നെ ഇവരെ എപ്പോഴും എല്ലാ അപകടങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ആഞ്ജനേയൻ സുരക്ഷിതരാക്കുകയും ചെയ്യും.

Written by - Ajitha Kumari | Last Updated : Jul 25, 2023, 06:23 AM IST
  • ജ്യോതിഷ പ്രകാരം ഹനുമാന് ചില രാശിക്കാർ എപ്പോഴും പ്രിയമുള്ളവരായിരിക്കും
  • ഹനുമാന്റെ കൃപയുള്ള ഇവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കും
Hanuman Favourite Zodiacs: ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരാണ് ഇവർ,  നിങ്ങളും ഉണ്ടോ?

Hanuman Favourite Zodiacs:  ഹനുമാന്റെ കൃപയുള്ള ഇവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കും. അതായത് ചില രാശിക്കരുടെമേല്‍ ഹനുമാന്‍റെ കൃപ എപ്പോഴും ഉണ്ടാകുമെന്നർത്ഥം. അവരോട് എപ്പോഴും ദയ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്‍റെയും ഭൂമിയുടെയും  ഉടമയാക്കുകയും ചെയ്യും. ഹൈന്ദവ വിശ്വാസമനുസരിച്ച് രാമ ഭക്തനായ ഹനുമാന്‍റെ കൃപയുണ്ടെങ്കില്‍ ആ വ്യക്തി ഏതു  പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കാൻ കഴിയും എന്നാണ്. ആഞ്ജനേയന്റെ കൃപാകടാക്ഷമുള്ള ആ രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

Also Read: Griha Laxmi Yoga: ഗൃഹലക്ഷ്മീ യോഗം ഈ 4 രാശിക്കാര്‍ക്ക് നൽകും വൻ സമ്പത്തും പുരോഗതിയും!

മേടം (Aries): മേടം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർദ്ധിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.    

ഇടവം (Taurus): പൊതുവെ ചൊവ്വാഴ്ച ഇടവ രാശിക്കാർക്ക് വളരെയധികം സന്തോഷമുണ്ടാകുന്ന ദിവസമാണ്.  ഹനുമാന്റെ പ്രിയരാശി കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ബിസിനസിൽ ലാഭം ഉണ്ടാക്കും. പദ്ധതികൾ പൂർത്തീകരിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. പുരോഗതിയുടെ പുതിയ പാത തുറക്കും.

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ സാധ്യത.

Also Read: IND vs WI: രോഹിത് ശർമ്മയുടെ ഈ നീക്കം കോഹ്‌ലിയുടെ കരിയർ അപകടത്തിലാക്കുമോ? വിരാട് ടെസ്റ്റിൽ നിന്നും പുറത്തായേക്കുമോ!

തുലാം (Libra): തുലാം രാശിക്കാർക്ക് ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും.  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പുതിയ വാഹനം വാങ്ങാൻ യോഗം, വരുമാനം വർദ്ധിക്കും.  വരുമാനം വർദ്ധിക്കും.  

ധനു (Sagittarius): ധനു രാശിക്കാർക്ക് ഹനുമാന്റെ കൃപയാൽ ഇന്ന് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. പുരോഗതിയുടെ വഴി തുറക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.

മകരം (Capricorn): മകരം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. ചെറുകിട വ്യവസായികൾക്ക് ഇന്ന് വലിയ ലാഭം ലഭിക്കും. നിങ്ങൾ ഊർജ്ജസ്വലനാകുകയും പല കാര്യങ്ങളും ചെയ്തുതീർക്കുകയും ചെയ്യും.  

Also Read: ശുക്രന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും!

മീനം (Pisces): സന്താനങ്ങളുടെ ഭാഗത്തുനിന്നും സന്തോഷകരമായ വിവരം ലഭിക്കും. ഈ സമയം നിക്ഷേപത്തിന് നല്ലതാണ്. മുടങ്ങികിടന്ന പണം ലഭിക്കും. ഹനുമാന്റെ കൃപയാൽ ഭൂമിയും കെട്ടിടവും വാങ്ങാൻ സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News