ന്യൂഡൽഹി: വയോധികയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ബിഹാർ സിവാൻ സ്വദേശികളായ കിഷൻ (28), ബന്ധുവായ അങ്കിത് കുമാർ സിങ് (25) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി കൃഷ്ണ നഗർ സ്വദേശികളായ രാജറാണി (73), മകൾ ഗിന്നി കിരാർ (39) എന്നിവരാണ് കൊല്ലപ്പെട്ടത്. അങ്കിത് കുമാർ എന്ന യുവാവ് ഗായകനും സംഗീത സംവിധായകനുമാണ്. റിലീസിന് ഒരുങ്ങുന്ന ഒരു ഒടിടി സിനിമയ്ക്കു ഇയാൾ സം​ഗീതം നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വേഗത്തിൽ പണക്കാരാകുക എന്ന ലക്ഷ്യത്തോടെയാണു ‘മിഷൻ മാലാമൽ’ എന്ന പദ്ധതി ഇരുവരും ആസൂത്രണം ചെയ്തതെന്നാണു പൊലീസിന്റെ വിശദീകരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ മാസം 31നാണ് രാജാറാണിയുടേയും മകൾ ​ഗിന്നി കിരാറിന്റെയും മൃതദേ​ഹങ്ങൾ കണ്ടെത്തുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൽ ലഭിച്ചത്.  200ലേറെ സിസിടിവി ക്യാമറകൾ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചു. ഇതിൽ നിന്നും കഴിഞ്ഞ മെയ് 25നാണ് കൊലപാതകം നടന്നതെന്ന് കണ്ടെത്തി. കൊലപാതം നടന്ന ദിവസം പ്രതികൾ രണ്ടുപേരും ഇവരുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് തങ്ങളെ സംശയിക്കുന്നുവെന്നു തിരിച്ചറിഞ്ഞ ഇരുവരും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത ശേഷം കടന്നുകളയാൻ പദ്ധതി തയാറാക്കുന്നതിനിടെയാണ് അറസ്റ്റിലായത്.  


ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം, ത്രിപുരയില്‍ പ്രതിഷേധം ശക്തം


ഒരു സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യുകയായിരുന്ന കിഷൻ ഒൺലൈനായി ട്യൂഷനും എടുത്തു നൽകുമായിരുന്നു. അത്തരത്തിൽ അതുമായി ബന്ധപ്പെട്ട ഒരു വെബ്സൈറ്റിൽ നിന്നും പരിജയപ്പെട്ടെതാണ് ഈ അമ്മയെയും മകളെയും.  ഭിന്നശേഷിക്കാരിയായ തന്റെ മകൾ ഗിന്നി കിരാരിനു കംപ്യൂട്ടർ ട്യൂഷന് അധ്യാപകനെ തേടുകയായിരുന്നു രാജാറാണി. തുടർന്ന് കിഷൻ രാജറാണിയുടെ വീട്ടിലെത്തി ഇവരുമായി സൗഹൃദത്തിലായി. പ്രതിഫലം കൈമാറാൻ അക്കൗണ്ട് വിവരങ്ങൾ കൈമാറിയപ്പോഴാണു ഇരുവരുടെയും അക്കൗണ്ടിലായി 50 ലക്ഷം രൂപയോളമുണ്ടെന്നു കിഷൻ കണ്ടെത്തിയത്.


തുടർന്നാണ് ഇവരെ കൊലപ്പെടുത്തി പണം സ്വന്തമാക്കാനായി ‘മിഷൻ മലാമൽ’ എന്ന പദ്ധതി മേയ് 17ന് ഇരുവരും ആസൂത്രണം ചെയ്തത്. കൃത്യം ചെയ്യുന്നതിന് മുന്നോടിയായി ഇരുവരും ഒരു അഭിഭാഷകനെ ബന്ധപ്പെട്ടിരുന്നുവെന്നും കുറ്റം നടത്തിയ ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് പഠിച്ചിരുന്നുവെന്നുമാണ് പോലീസിന്റെ വിശധീകരണം. തുടർന്ന് ആസാമിലായിരുന്ന അങ്കിത് കുമാറിനെ കിഷൻ വിളിച്ചു വരുത്തുകയും രാജാറാണിയെയും മകളെയും പരിജയപ്പെടുത്തി നൽകുകയും ചെയ്തു.


സംഭവ നടന്ന ദിവസം രാത്രി 9.50നു വീട്ടിലെത്തിയ ഇരുവരും കൊല നടത്തിയെങ്കിലും വീട്ടിൽ നിന്നു വിലപിടിപ്പുള്ളതൊന്നും ലഭിച്ചില്ല. പിന്നാലെ പണം ട്രാൻസ്ഫർ ചെയ്യാൻ ശ്രമിച്ചുവെങ്കിലും അതിനും സാധിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. കൃത്യം നടത്താനുള്ള ആശയം ലഭിച്ചത് വെബ് സീരീസുകളിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.