Kochi :  വാഹനാപകടത്തിൽ (Accident) കൊല്ലപ്പെട്ട മുൻ മിസ് കേരളയെയും (Former Miss  Kerala) റണ്ണറപ്പിനെയും ഇതിന് മുമ്പ് അജ്ഞാത വാഹനങ്ങൾ പിന്തുടർന്നിരുന്നതായി പരാതി. അപകടത്തിൽ കൊല്ലപ്പെട്ട മോഡൽ അഞ്ജനയുടെ കുടുംബമാണ്, മുമ്പും ഇരുവരെയും കാർ പിന്തുടർന്നിരുന്നതായി പരാതി നൽകിയത് . ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ചിന് നിലവിൽ പരാതി നൽകിയിരുന്നു. സംഭവത്തിന് ഒരാഴ്ച മുമ്പ് മോഡൽ അഞ്ജന ഷാജനെ തൃശൂർ വീടിനടുത്ത് വെച്ച് അജ്ഞാത വാഹനം പിന്തുടർന്നിരുന്നതായി ആണ് പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടെ അപകടത്തിൽ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോയെന്ന് അറിയാൻ ക്രൈം ബ്രാഞ്ച് ഇടിച്ച കാറിന്റെ ഫോറൻസിക് പരീശോധന നടത്താൻ ഒരുങ്ങുകയാണ്. അതേസമയം അഞ്ജനയെ പിന്തുടർന്ന വാഹനവും, അപകട ദിവസം മോഡലുകളെ പിന്തുടർന്ന വാഹനവും ഒന്ന് തന്നെയാണോയെന്നും അന്വേഷിക്കും.


ALSO READ: Model Accident Death : മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യുന്നു


  അതേസമയം അപകടത്തിന് (Accident) മുമ്പ് മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയിൽ (DJ Party) ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ (Police Station) എത്തിച്ചതാണ് പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്.എന്നാൽ ഹോട്ടലിൽ പേര് രേഖപ്പെടുത്തിയിട്ടില്ലാത്ത നിരവധി പേർ പാർട്ടിയിൽ പങ്കെടുത്തതായി സൂചനയുണ്ട്. 



ALSO READ:  Kochi accident | അപകടത്തിൽ മരിച്ച മോഡലുകൾ ലഹരി പാർട്ടി നിരസിച്ചെന്ന് സംശയം; ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന് പോലീസിന് രഹസ്യ സന്ദേശം


പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച സൈജു തങ്കച്ചൻ മുൻകൂർ ജാമ്യം (Bail) തേടിയത് സംഭവം കൂടുതൽ ദുരൂഹമാക്കുന്നുണ്ട്. പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സൈജുവിനെതിരെ പരാമർശങ്ങളില്ല. ഈ സാഹചര്യത്തിലും മുൻകൂർ ജാമ്യാപേക്ഷ നൽകിയത് എന്തിനാണെന്ന് അന്വേഷിക്കും.



ALSO READ: Kochi Models Accident Death : മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നൽകിയതായി റിപ്പോർട്ട്


നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ച് അസി കമീഷണർ ബിജി ജോർജ് നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അന്വേഷണം പ്രേത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. മോഡലുകൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന ഔഡി കാർ ഓടിച്ചിരുന്നത് സൈജുവാണെന്ന് കണ്ടെത്തിയിരുന്നു. സൈജുവിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് സൈജു മുൻകൂർ ജാമ്യം തേടിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.