Models Death Kochi: കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ ഹോട്ടൽ ഉടമയെ വിട്ടയച്ചു കേസിൽ ദുരൂഹതകളില്ലെന്ന് പൊലീസ്
നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയി വയലാട്ടിനെയാണ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്.
Kochi : മുൻ മിസ് കേരളാ (Former Miss Kerala) ജേതാക്കളുടെ മരണത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് (police) ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ യുവതികൾ ഡിജെ പാർട്ടിയിൽ (DJ Party) പങ്കെടുത്ത ഹോട്ടലിലെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയി വയലാട്ടിനെയാണ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. എന്നാൽ കേസിൽ ആവശ്യമായി വരുന്ന സമയത്ത് വിളിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കേസിൽ ചാർജ്ജ് ഷീറ്റ് പൊലീസ് ഉദ്യോഗസ്ഥർ ഉടൻ സമർപ്പിക്കും. മാത്രമല്ല കേസിൽ മറ്റ് പരാതികൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അതേസമയം നശിപ്പിച്ചുവെന്ന് അറിയിച്ച ഡിവിആറുകളിൽ ഒരെണ്ണം റോയി പൊലീസിന് കൈമാറുകയും ചെയ്തു. എന്നാൽ ഇതിൽ ദുരൂഹതകൾ ഇല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ALSO READ: Models Death Kochi| കൊച്ചിയിലെ മോഡലുകളുടെ മരണം, ഹോട്ടൽ ഉടമയെ ചോദ്യം ചെയ്യുന്നു
കേസിൽ മോഡലുകൾ സഞ്ചരിച്ച വാഹനം ഓടിച്ച അബ്ദുൾ റഹ്മാന് കോടതി കഴിഞ്ഞ ദിവസം ജാമ്യം നൽകിയിരുന്നു. വൈകിട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കാക്കനാട്ടെ ബോഴ്സ്റ്റൽ ജയിലേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ജാമ്യ ഉത്തരവ് വന്നത്. സമയം വൈകിയതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ല.
സംഭവം നടന്നത് മദ്യലഹരിയിലുള്ള മത്സരയോട്ടത്തിന് പിന്നാലെയെന്ന് മൊഴി നൽകിയിരുന്നു. സംശായസ്പദമായി കാറിനെ പിന്തുടർന്നതായി കണ്ടെത്തിയ ഔടി കാറിന്റെ (Audi Car) ഡ്രൈവർ ഷൈജുവാണ് പൊലീസിന് മൊഴി നൽകിയത്. ഹോട്ടലിൽ നിന്ന് ഇറങ്ങയിപ്പോൾ തമാശക്കാണ് മത്സരയോട്ടം നടത്തിയത്.
തങ്ങളുടെ കാറിനെ അബ്ദുൽ റഹ്മാൻ രണ്ട് തവണ ഓവർടേക്ക് ചെയ്തു, താൻ ഒരു തവണ അവരുടെ കാർ മറികടന്നുയെന്ന് ഷൈജു പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ ഇടപ്പള്ളി കഴിഞ്ഞപ്പോൾ അപകടത്തിൽ പെട്ട കാർ കണ്ടില്ല. തിരികെയെത്തിപ്പോഴാണ് കാർ അപകടത്തിൽ പെട്ട് കടക്കുന്നത് കണ്ടതെന്നും ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു എന്ന് ഷൈജു പൊലീസിന് മൊഴി നൽകി.
അതേസമയം സംഭവത്തിൽ ഷൈജുവിനെതിരെ കേസെടുക്കാൻ സാധിക്കില്ലയെന്ന് പൊലീസ് അറിയിച്ചു. അപകടം സംഭവിക്കാൻ കാരണം അബ്ദുൾ റഹ്മാന്റെ കാർ മാത്രമാണെന്നും ഷൈജുവിനെതിരെ അമിത വേഗത്തിന് മാത്രമെ കേസെടുക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. കൂടാതെ ഔടി കാറിൽ ഷൈജുവിനോടൊപ്പം ആരൊക്കെയുണ്ടായിരുന്നു എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...