`ഡൽഹിയിൽ നടന്ന യുവജനോത്സവത്തിൽ എറണാകുളം ജില്ലയെ വിജയത്തിലേക്ക് കൈപിടിച്ചവൾ` മോഫിയയുടെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ
ആർക്കും അസൂയ തോന്നിപ്പിക്കാവിധം കഴിവുകളുള്ള മോഫിയുടെ മരണ വാർത്ത തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് സഹപാഠിയായാ അഡ്വ സഖറിയ എം മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
Kochi : ഗാർഹിക പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയതിനെ പിന്നാലെ ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ (Mofia Parveen) വേർപാടിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. മോഫിയ ഇങ്ങനെ ചെയ്യുമെന്ന് വിശ്വാസിക്കാനാവില്ലെന്ന് സഹപാഠികൾ പറയുന്നത് (Mofia Suicide Case).
ആർക്കും അസൂയ തോന്നിപ്പിക്കുംവിധം കഴിവുകളുള്ള മോഫിയുടെ മരണ വാർത്ത തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് സഹപാഠിയായാ അഡ്വ സഖറിയ എം മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. 2019ൽ YMCA ഡൽഹിയിൽ വെച്ച് സംഘടിപ്പിച്ച അന്തരാഷ്ട്ര യുവജനോത്സവത്തിൽ എറണാകുളം ജില്ലയെ വിജയത്തിലേക്ക് കൈപിടിച്ച് കയറ്റിയത് മോഫിയുടെ പ്രയത്നമാണെന്നാണ് സഖറിയ തന്റെ കുറുപ്പിൽ വ്യക്തമാക്കുന്നത്. അന്ന് നടന്ന കലോത്സവത്തിൽ എറണാകുളം ജില്ലയ്ക്കായി മോഫിയ രണ്ട് സ്വർണവും മൂന്ന് വെള്ളിയും നേടിയിരുന്നു.
"മോഫിയ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ മനസ്സിൽ ആദ്യം എത്തിയത്. അങ്ങനെ ഒരു അവസ്ഥയിലേക്ക് എത്താൻ അവൾ എത്രമാത്രം മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് ഊഹിക്കാൻ അവളെ പരിചയമുള്ളവർക്ക് സാധിക്കും" സഖറിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കൂടാതെ ഒരു സൗഹൃദ സംഭഷണത്തിനിടെ മോഫിയ തന്റെ പ്രശ്നങ്ങൾക്ക് സൂചന നൽകിയിരുന്നു. അന്ന് അത് തനിക്ക് മനസിലാക്കാൻ സാധിച്ചില്ല എന്ന് സഖറിയ സീ ഹിന്ദുസ്ഥാൻ മലയാളത്തിനോടായി പറഞ്ഞു. ലിവിങ് ടുഗെദറിലൂടെ ഒരുമിച്ച് ജീവിക്കുന്നവർക്ക് വിവാഹിതരുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല എന്ന കോടതി ഉത്തരവ് സ്റ്റാറ്റസായി ഇട്ട സഖറിയോട് മോഫിയ നൽകിയ മറുപടി ഇങ്ങനെയായിരുന്നു "സ്വയം വരുത്തിവെച്ചത് സ്വയം അനുഭവിക്കണം ഇല്ലെ"
ALSO READ : Domestic Violence | മോഫിയയുടെ മരണം; ആലുവ സിഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കും: വനിതാ കമ്മിഷൻ അധ്യക്ഷ
സഖറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്
അവസാന വർഷ നിയമ പഠനത്തിനിടയിലാണ് മൊഫിയയെ പരിചയപ്പെട്ടത്.
ഏതൊരു വ്യക്തിക്കും അസൂയാവഹമാം വിധം കഴിവുകൾ ഉള്ള കുട്ടി oil painting, henna designing, clay modeling, cartooning തുടങ്ങിയവയിൽ കഴിവ് തെളിയിച്ചവൾ ,YMCA Delhi നടത്തിയ International Youth Festival ൽ എറണാകുളം ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചവൾ.
കോവിഡ് കാലത്ത് നടത്തിയ lockdown കലോത്സവത്തിൽ ഏറ്റവും കൂടുതൽ കാണപ്പെട്ടതും മൊഫിയയുടെ വിജയങ്ങൾ ആയിരുന്നു.
തികച്ചും ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു അവളുടെ വേർപാട്, വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. മൊഫിയ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ മനസ്സിൽ ആദ്യം എത്തിയത്. അങ്ങനെ ഒരു അവസ്ഥയിലേക്ക് എത്താൻ അവൾ എത്രമാത്രം മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് ഊഹിക്കാൻ അവളെ പരിചയമുള്ളവർക്ക് സാധിക്കും.
വ്യക്തി ബന്ധങ്ങളുടെ അവസാന വാക്കല്ല പ്രണയം, വിവാഹം തുടങ്ങിയവ എന്ന് നമ്മൾ മനസിലാക്കാതെ പോകുന്നു. നമ്മുടെ തീരുമാനങ്ങളിൽ തെറ്റു പറ്റാം എന്നാൽ അതൊന്നും അവസാനമല്ല പുതിയ നല്ല തീരുമാനങ്ങളെടുക്കാനുള്ള ആരംഭം ആണെന്ന് നമ്മൾ ചിന്തിക്കുന്നില്ല
Police Brutality യുടെയും സ്ത്രീധന പീഡനത്തിന്റെയും ഇരയാണ് മൊഫിയ, വെറും hashtag ആയി മാറപ്പെടേണ്ട പേരല്ല അവളുടേത്. അവൾക്ക് നീതി കിട്ടുക തന്നെ വേണം
ALSO READ : Mofia Suicide : അന്ന് ഉത്ര വധക്കേസിൽ, ഇന്ന് മൊഫിയയുടെ മരണത്തിലും; സിഐ സുധീറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ
മോഫിയുടെ മരണം മാധ്യമങ്ങളിൽ വാർത്തയായതോടെ ഒളിവലേക്ക് പോയ ഭർത്താവ് സുഹൈലിനെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോതമംഗലത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആത്മഹത്യ പ്രേരണയ്ക്കാണ് ഭർത്താവിനും, ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ ഇവരുടെ വീട്ടിലെത്തി ഡിവൈഎസ്പി പരിശോധന നടത്തും. അതെ സമയം സുഹൈലിനും, മാതാപിതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മൊഫിയയുടെ അച്ഛൻ രംഗത്തെത്തിയിട്ടുണ്ട്. മൊഫിയയ്ക്ക് വിവാഹ ശേഷം ക്രൂര പീഡനം ഏൽക്കേണ്ടി വന്നതായി ആണ് പിതാവ് ദില്‍ഷാദ് കെ സലീം ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...