Crime News: യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; നടനും മുൻ ഡിവൈഎസ്പിയുമായ വി.മധുസൂദനനെതിരെ കേസ്
Actor V. Madhusudanan: കൊല്ലം സ്വദേശിനിയായ യുവതിയാണ് ബേക്കൽ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ലോഡ്ജിൽ വച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിൽ മുൻ ഡിവൈ.എസ്.പിയും നടനുമായ വി.മധുസൂദനനെതിരെ കേസ്. ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് കേസ്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു.
ഹൊസ്ദുർഗ് ബാറിൽ അഭിഭാഷകനും കൂടിയാണ് വി.മധുസൂദനൻ. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയായിരിക്കെ 2020ൽ ആണ് ഇയാൾ വിരമിച്ചത്. കൊല്ലം സ്വദേശിനിയായ യുവതിയാണ് ബേക്കൽ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ വച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ALSO READ: Crime News: 19 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ബസ് ഡ്രൈവർ അറസ്റ്റിൽ
ശനിയാഴ്ചയാണ് സംഭവം നടന്നത്. ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് കൊല്ലം സ്വദേശിയായ യുവതി കാസർകോട് എത്തിയത്. ഒരു സംവിധായകൻ മുഖേനയാണ് യുവതി അഭിനയിക്കാൻ എത്തിയത്. ഈ സമയം ഇയാൾ അശ്ലീച്ചുവയോടെ സംസാരിക്കുകയും ഇയാളുടെ മുറിയിലേക്ക് ചെല്ലാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിക്കൽ, ലെെംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നാണ് വിവരം. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമുള്‍പ്പെടെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനായിരുന്നു വി. മധുസൂദനൻ. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മധുസുദനന്‍ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...