കൊച്ചി: പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലാണ് വിധി വന്നിരിക്കുന്നത്. പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കേസിൽ മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹ വാഗ്ദാനം നൽകിയും തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പുരാവസ്തുകേസിൽ മോൻസൻ മാവുങ്കൽ അറസ്റ്റിലായതിന് ശേഷമാണ് ജീവനക്കാരി പരാതി നൽകിയത്. 2022 മാർച്ചിലാണ് കേസിൽ വിചാരണ തുടങ്ങിയത്. ചൊവ്വാഴ്ച അന്തിമ വാദം പൂർത്തിയായിരുന്നു. രണ്ട് ഐപിസി വകുപ്പുകളിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.


Also Read: Hanuman Monkey: വീണ്ടും ചാടിപ്പോയോ? ഹനുമാൻ കുരങ്ങിനെ തിരഞ്ഞ് മൃ​ഗശാല അധികൃതർ 


അതേസമയം, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് സാമ്പത്തിക തട്ടിപ്പ് കേസില്‍ പങ്കില്ലെന്ന് മോൻസൻ മാവുങ്കൽ ആവര്‍ത്തിച്ചു. പോക്സോ കേസിൽ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പായിരുന്നു മോൻസന്‍റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും നേരത്തെയും മോൻസൻ മാവുങ്കൽ പറഞ്ഞിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.