Hanuman Monkey: വീണ്ടും ചാടിപ്പോയോ? ഹനുമാൻ കുരങ്ങിനെ തിരഞ്ഞ് മൃ​ഗശാല അധികൃതർ

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് തുറന്നുവിടുന്നതിനിടെ ഹനുമാൻ കുരങ്ങ് പുറത്തുചാടിയത്. പിന്നീട് തിരിച്ചുവന്നെങ്കിലും പിടികൂടാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 01:07 PM IST
  • കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞിലി മരത്തിലാണ് കുരങ്ങൻ ഇരുന്നിരുന്നത്.
  • എന്നാൽ ഇന്ന് രാവിലെ മുതൽ ഹനുമാൻ കുരങ്ങിനെ അവിടെ കാണുന്നില്ലെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
  • മൃഗശാലയിലും പുറത്തും കുരങ്ങിനായി തെരച്ചിൽ തുടരുകയാണ്.
Hanuman Monkey: വീണ്ടും ചാടിപ്പോയോ? ഹനുമാൻ കുരങ്ങിനെ തിരഞ്ഞ് മൃ​ഗശാല അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് വീണ്ടും പുറത്ത് കടന്നതായി സംശയം. കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞിലി മരത്തിലാണ് കുരങ്ങൻ ഇരുന്നിരുന്നത്. എന്നാൽ ഇന്ന് രാവിലെ മുതൽ ഹനുമാൻ കുരങ്ങിനെ അവിടെ കാണുന്നില്ലെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. മൃഗശാലയിലും പുറത്തും കുരങ്ങിനായി തെരച്ചിൽ തുടരുകയാണ്. കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ നടക്കുന്നുണ്ട് എന്നാണ് വിവരം. 

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പരീക്ഷാണാടിസ്ഥാനത്തിൽ, തുറന്നുവിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെൺകുരങ്ങ് ചാടിപോയത്. ആക്രമ സ്വഭാവുള്ള കുരങ്ങാണിത്. കുരങ്ങിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. മൃഗശാലയ്ക്ക് പുറത്ത് പോയ ഹനുമാൻ കുരങ്ങ് പിന്നീട് തിരികെയെത്തിയിരുന്നു. ഇഷ്ടഭക്ഷണം കാണിച്ചിട്ടൊന്നും കുരങ്ങ് താഴെയിറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. കുരങ്ങിനെ താഴെ ഇറക്കാനായി ഇണയെ കാണിച്ച് ആകർഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാട്ടുപോത്തിന്റെ സമീപത്തുള്ള മരത്തിന് മുകളിലായാണ് കുരങ്ങൻ നിലയുറപ്പിച്ചിരുന്നത്.

തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുരങ്ങു വർഗ്ഗമാണ്‌ ഹനുമാൻ കുരങ്ങുകൾ. Semnopithecus entellus എന്ന വർഗ്ഗത്തിൽപ്പെട്ടവയാണ് ഇവ. ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ടവനങ്ങളിലാണ്‌ ഇന്ത്യയിൽ ഇവ പ്രധാനമായും കാണപ്പെടുന്നത്. കേരളത്തിലെ സൈലൻറ് വാലി ഇവയുടെ ആവാസകേന്ദ്രമാണ്. ഇന്ത്യയിൽ പൊതുവേ ഹനുമാൻ കുരങ്ങുകൾ എന്ന പേരിൽ തന്നെയാണ്‌ ഇവ അറിയപ്പെടുന്നത്. ഗ്രേ കുരങ്ങുകൾ എന്ന പദം അധികം ഉപയോഗിക്കാറില്ല.

Also Read: Rain: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

 

സാധാരണയായി കൂട്ടമായി ജീവിക്കാനും സഞ്ചരിക്കാനും ഇഷ്ടപ്പെടുന്ന ഇവക്ക് ഇലകളും, ഫലങ്ങളും, ചിലതരം പൂക്കളുമാണ് പ്രിയ ഭക്ഷണം . ഓരോ കാലഘട്ടത്തിനനുസരിച്ച് ഇത് വ്യത്യസ്തപ്പെട്ടുകൊണ്ടിരിക്കുന്നു.  ഇത് പുരാണ ഹിന്ദു വാനര കഥാപാത്രമായ ഹനുമാനെ ചേർത്താണ്‌ ഹനുമാൻ കുരങ്ങുകൾ എന്ന് വിളിക്കുന്നത്.

ഈ കുരങ്ങുകളെ ഹനുമാന്റെ വാനരസേനയിൽ അംഗങ്ങളായി കണക്കാക്കപെടുന്നു. ഇവയുടെ കൈയും മുഖവും സീതയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പൊള്ളി എന്നും ഒരു വിശ്വസമുണ്ട്. ഹിന്ദിയിൽ ഇതിന്റെ ഹനുമാൻ ലംഗൂർ എന്നാണ് അറിയപ്പെടുന്നത്.  ഇതൊക്കെയാണെങ്കിലും പാവമെന്ന് കരുതണ്ട അടുത്ത് ചെന്നാൽ ചിലപ്പോ അക്രമിക്കാനും മടിക്കില്ല. ഇവ. ഇത്തരത്തിൽ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

ആൺകുരങ്ങുകൾക്ക് പൊതുവേ പെൺകുരങ്ങുകളേക്കാൾ നീളമുണ്ട്. തവിട്ട് കലർന്ന ചാരനിറത്തിലുള്ള രോമങ്ങളാണ് ഇവരുടെ പ്രത്യേകതയാണ്. ഇവയുടെ പുറംഭാഗത്ത് ചുവന്ന നിറവും പ്രതലത്തിൽ വെളുത്ത രോമവുമാണ്ടായിരിക്കും. 

അവരുടെ കൈകൾ, പാദങ്ങൾ, മുഖം, ചെവികൾ എന്നിവ കറുത്തതാണ്, അവരുടെ മുഖം വെളുത്ത രോമങ്ങൾ കൊണ്ട്  മൂടിയിട്ടുണ്ടെങ്കിലും നിറം കറുപ്പാണ്. സാധാരണയായി ഇവയുടെ വാൽ ശരീരത്തേക്കാൾ നീളമുള്ളതാണ്. ആൺ ഹനുമാൻ ലംഗൂർ വാലുകൾ ശരാശരി 91.0 സെന്റീമീറ്ററും സ്ത്രീകളുടേത് 86 സെന്റിമീറ്ററുമാണ്. അവർക്ക് 32 പല്ലുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News