തിരുവനന്തപുരം: തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ (Monson Mavunkal) റിമാൻഡ് കാലാവധി നീട്ടി. ക്രൈംബ്രാഞ്ച് (Crimebranch) റജിസ്റ്റർ ചെയ്‌ത രണ്ടു കേസുകളിലാണ് മോൻസന്റെ റിമാൻഡ് കാലാവധി നീട്ടിയത്. 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

80 ലക്ഷം രൂപയുടെ പുരാവസ്‌തുക്കൾ വാങ്ങി കബിളിപ്പിച്ചെന്ന മുട്ടത്തറ സ്വദേശി സുരേഷ് കുമാറിന്റെ പരാതിയിലും  സംസ്‌കാര ചാനലിന്റെ ചെയർമാൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന സിഗ്‌നേച്ചർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി ബാബു മാധവന്റെ പരാതിയിലുമാണ് നടപടി. സുരേഷ് കുമാറിന്റെ പരാതിയിൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയും ബാബു മാധവന്റെ പരാതിയിൽ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുമാണ് റിമാൻഡ് കാലാവധികൾ നീട്ടിയത്. 


Also Read: Monson Mavunkal| കയ്യിൽ ഇറിഡിയം,ഡി.ആർ.ഡി.ഒ വ്യാജ സർട്ടിഫിക്കറ്റ്, മോൻസൻ മാവുങ്കലിനെതിരെ പുതിയ കേസ്


ഈ രണ്ടു കേസുകളിലും മോൻസനെ ക്രൈംബ്രാഞ്ച് മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇരു കേസുകളിലും അന്വേഷണം ശക്തമായി നടക്കുകയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.