കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ്സിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ പുതിയ കേസുകൂടി. ഡി.ആർ.ഡി.ഒയുടെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയതിനാണ് കേസ്. ഇറിഡിയം കൈവശം വയ്ക്കാൻ അനുമതിയുണ്ടെന്ന് കാണിച്ചാണ് രേഖ നിർമ്മിച്ചത്. ഇതിനായ ഡി.ആർ.ഡി.ഒയിലെ ഗവേഷകരുടെ വ്യാജ ഒപ്പും സീലും ഇയാൾ നിർമ്മിച്ചു.
കേസിൽ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച് ഡി.ആർ.ഡി.ഒയക്ക് കത്ത് നൽകി. മോൻസൻറെ പക്കൽ നിന്ന് കണ്ടെത്തിയ ഇറിഡിയവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയേക്കും തൻറെ പക്കൽ ഇറിഡിയം ഉണ്ടെന്നും വിറ്റാൽ കോടികൾ കിട്ടുമെന്നും മോൻസൺ പറഞ്ഞിട്ടുണ്ട്.
ALSO READ: Monson Mavunkal: മൊൻസൺ മാവുങ്കലിന്റെ രണ്ട് കേസുകളിലെ ജാമ്യാപേക്ഷ കോടതി തള്ളി
ശ്രീവത്സം ഗ്രൂപ്പ് ഉടമയായ രാജേന്ദ്രൻ പിള്ള ഇത് സംബന്ധിച്ച് കോടതിയിൽ നൽകിൽ ഹർജിയിൽ ഇറിഡിയം അടങ്ങിയതെന്ന് പറയുന്ന ഒരു പെട്ടി കാണിച്ചിരുന്നെന്നും ഇത് വിറ്റാൽ കോടികളെത്തുമെന്ന് പറഞ്ഞിരുന്നതായും പറയുന്നുണ്ട്.
ALSO READ: Monson Mavunkal: സുധാകരന്‍ വന്നത് ചികിത്സയ്ക്കെന്ന് മോൻസൺ മാവുങ്കൽ
അതേസമയം പോലീസിൻറെ അന്വേഷണത്തിൽ മോൻസൻറെ പേരിൽ ഒരു രൂപയുടെ സ്വത്ത് പോലുമില്ലെന്നാണ് കണ്ടെത്തൽ. ബാങ്കിൽ കഷ്ടിച്ച് ഇനി ബാക്കിയുള്ളത് 100-ൽ താഴെ രൂപയാണ്. എന്തായാലും മോൻസന് എതിരെയുള്ള കേസുകൾ മുറുകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...