Crime: പാലക്കാട് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം, ഒരാൾ കസ്റ്റഡിയിൽ
സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴായിരുന്നു വിദ്യാർഥികൾക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ച് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.
പാലക്കാട്: മണ്ണാർക്കാട് സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് മർദ്ദിച്ചെന്ന പരാതിയിൽ ഒരാൾ കസ്റ്റഡിയിൽ. കരിമ്പ സ്വദേശി സിദ്ദിഖാണ് പിടിയിലായത്. കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികൾ പിന്നീട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയിരിക്കുന്നത്. കല്ലടിക്കോട് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് അറിയിക്കുന്നത്.
സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴായിരുന്നു വിദ്യാർഥികൾക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ച് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ സമയം ഒരാൾ വന്ന് പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തു. പെൺകുട്ടി കളെ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിഞ്ഞപ്പോൾ ഇത് ചോദ്യം ചെയ്യാനെത്തിയ വിദ്യാർഥികളെ നാട്ടുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു.
എന്നാൽ പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ കേസെടുക്കാൻ പോലീസ് തയാറായില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പോലീസ് കേസെടുക്കാൻ തയാറായതെന്ന് പരിക്കേറ്റ വിദ്യാർഥികൾ പറഞ്ഞു. മുൻപും നാട്ടുകാർ ഇത്തര്തതിൽ മർദ്ദിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ അധിക്ഷേപിക്കുമെന്നും കഴിഞ്ഞ ദിവസം അധ്യാപകന്റെ മുന്നിലിട്ട് തല്ലിച്ചതച്ചുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അതേസമയം ഏറെ വൈകിയും വിദ്യാർഥികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ആണ് പ്രദേശവാസികൾ പറയുന്നത്. കുട്ടികളുടെ കഴുത്തിലും നെഞ്ചിലും ഉൾപ്പെടെ മർദ്ദനമേറ്റിട്ടുണ്ട്. പ്രദേശത്ത് ആളുകൾ കൂടിയപ്പോൾ അക്രമികൾ പിന്മാറുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് രക്ഷിതാക്കൾ വ്യക്തമാക്കുന്നത്.
എൻറെ മുന്നിൽ വെച്ച് ഫ്രണ്ടിനൊപ്പം സെക്സ്, കള്ളും കഞ്ചാവും അടിപ്പിച്ചു; ആത്മഹത്യാക്കുറിപ്പിൽ യുവതി പറയുന്നത്
കൊച്ചി: ആത്മഹത്യ ചെയ്ത ഹോക്കി താരം ശ്യാമിലിയുടെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇടപ്പള്ളി പോണേക്കരയിലെ വീട്ടിലാണ് ഹോക്കി താരം ശ്യാമിലി ആത്മാഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പിൽ ഭർത്താവ് സഞ്ജുവിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. കഴിഞ്ഞ ഏപ്രിലിലിൽ ആയിരുന്നു സംഭവം. 25-ന് വൈകിട്ട് ശ്യാമിലി വീട്ടിവെ ഫാനിൽ തൂങ്ങുകയായിരുന്നു.
തൻറെ മുന്നിൽ വെച്ച് തൻറെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെടുകയും നിർബന്ധിച്ച് കള്ള്, ബിയർ, വോഡ്ക, കഞ്ചാവ് സിഗരറ്റ് എന്നിവ അടിപ്പിക്കാനും തുടങ്ങി. സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കുകയും വൃത്തികേടുകൾ പറയിപ്പിക്കുകയും ചെയ്തെന്നും ശ്യാമിലി തൻറെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
18 പേജുകളിൽ എഴുതിയ കുറിപ്പിൽ ഭർതൃവീട്ടിൽ നിന്നും ഉണ്ടായ പീഡനങ്ങളും, സ്ത്രീധനത്തിൻറെ പേരിലുണ്ടായ പ്രശ്നങ്ങളുമാണ് പറഞ്ഞിരിക്കുന്നത്. കടുത്ത മാനസിക പീഡനങ്ങളാണ് ഭർത്താവിൻറെ വീട്ടിലും തൻറെ സ്വന്തം വീട്ടിലും നേരിട്ടതെന്ന് ശ്യാമിലി കുറിപ്പിൽ പറയുന്നു. അതേസമയം മരിക്കുന്നതിന് ഒരു മാസം മുൻപാണ് ഇതെല്ലാം ഡയറിയിൽ എഴുതിയതെന്ന് ശ്യാമിലിയുടെ സഹോദരി ഷാമികയും പറയുന്നു.
നാല് വർഷം മുൻപായിരുന്നു ശ്യാമിലിയുടെ കല്യാണം നടന്നത്. പിന്നീട് സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് നിർബന്ധിക്കുകയായിരുന്നുവത്രെ. മെയ്മാസത്്തിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കാനിരിക്കെയാണ് ശ്യാമിലി ആത്മഹത്യ ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...