തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്നും കണ്ടെത്തിയത് വൻ കഞ്ചാവ് ശേഖരം.  8. 215 കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. ക്രിസ്മസ് പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി ട്രെയിൻ വഴി കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: MDMA Seized: കൊടുവള്ളിയിൽ വൻ ലഹരിവേട്ട; എംഡിഎംഎ പിടികൂടി, ഒരാൾ അറസ്റ്റിൽ


പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന നിസാമുദ്ദീൻ എക്സ്പ്രസിന്റെ പിന്നിലെ ജനറൽ കോച്ചിൽ സീറ്റിനടിയിൽ നാലു പൊതികളിൽ സൂക്ഷിച്ച കഞ്ചാവാണു പിടിച്ചെടുത്തത്. എക്സൈസ് എൻഫോഴ്‌സ്‌‍മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്സ് സ്പെഷൽ സ്‌‍ക്വാഡ് സർക്കിൾ ഇൻസ്‌‍പെക്ടർ ബി.എൽ. ഷിബു, റെയിൽവേ സംരക്ഷണ സേനയിലെ എസ്ഐ പി.ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.


Also Read: പക്ഷിയെ കൊത്താൻ ചെന്ന് വിഷപാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റിൽ


ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റിൽ.  നൂറനാട് പുലിമേൽ സ്വദേശി രാജുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൾ ശ്രീലക്ഷ്മിയേയും സുഹൃത്ത് പുതപ്പുള്ളി   സ്വദേശി ബിപിനിനേയും പോലീസ് അറസ്റ്റ് ചെയ്തത്.  സംഭവം നടന്നത് നവംബർ 29 രാത്രി 11:30 നായിരുന്നു.   


Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


ബൈക്കിൽ വീട്ടിലേക്ക് വരുകയായിരുന്ന രാജുവിനെ വീടിന് സമീപത്തുവച്ച് വഴിയരികിൽ ഹെൽമറ്റ് ധരിച്ചു കാത്തുനിന്ന അജ്ഞാതൻ കമ്പിവടി കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നാണ്  സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. തന്നെ അയാൾ എന്തിനാണ് അടിച്ചതെന്നോ അത് ആരാണെന്നോ ഒന്നും രാജുവിന് മനസിലായില്ല. സംഭവത്തെ കുറിച്ച് പരാതി ലഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും അക്രമിയുടെ രൂപം വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ഇതിനിടയിൽ രാജുവിനെ അക്രമി അടിച്ചതിന്റെ അന്നേ ദിവസം കുട്ടിയെ നേരെ പരിചരിക്കാത്തതിൽ രാജു മരുമകളുമായി വഴക്ക് കൂടിയിരുന്നു. ഇക്കാര്യം പോലീസ് അറിയുകയും ഇതേ തുടർന്നുള്ള അന്വേഷണത്തിൽ കള്ളി പൊളിയുകയുമായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.