കോഴിക്കോട്: കൊടുവള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട. പോലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ പിടികൂടി. സംഭവത്തിൽ കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ (33) പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനക്കിടെയാണ് എംഡിഎംഎ പിടികൂടിയത്. അഞ്ച് ഗ്രാമോളം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള വസ്തുക്കളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ലഹരിക്കടത്തിന് ഉപയോഗിച്ച കാറും കൊടുവള്ളി പോലീസ് പിടിച്ചെടുത്തു.
സ്വർണക്കള്ളക്കടത്തിന് കുപ്രസിദ്ധമായ സ്ഥലമായിരുന്നു കൊടുവള്ളി. കൊടുവള്ളിയിൽ ഇപ്പോൾ വലിയ തോതിൽ മയക്കുമരുന്ന് കച്ചവടവും നടക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശക്തമായ പരിശോധനയാണ് പോലീസും എക്സൈസ് വകുപ്പും നടത്തുന്നത്.
ALSO READ: Crime: കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരന് ക്രൂരമര്‍ദ്ദനം; നാല് പേര്‍ക്കെതിരെ കേസ്
കൊടുവള്ളി എസ്.ഐ അനൂപ് അരീക്കര, എസ്ഐ രശ്മി.എസ്.ആർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിനീഷ്.കെ. കെ, അബ്ദുൽ റഹീം, ജയരാജൻ. എൻ. എം സിവിൽ പൊലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കൽ, ഡ്രൈവർ സത്യരാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട'; 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പുതുവൽ പുത്തൻവീട്ടിൽ പ്രമോദ് (23) ആണ് പിടിയിലായത്. പൂന്തുറ പോലീസാണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. കാറിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ഓമ്നി വാനിന്റെ സീറ്റിന് അടിയിലും പുറകിലുമായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ ബീമാപള്ളിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാർ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പ്രമോദിന്റെ കൂടെ വാഹനത്തിൽ ഉണ്ടായിരുന്ന അബ്ദുള്ള ഓടി രക്ഷപ്പെട്ടു. ഓമ്നി വാനില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 15 കിലോ കഞ്ചാവ് പിടികൂടിയത്. എട്ട് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയില്‍ നിന്ന് എത്തിച്ച കഞ്ചാവ് കളിയിക്കാവിളയില്‍ നിന്ന് ഇവർ കൈപ്പറ്റുകയായിരുന്നു.
ബീമാപള്ളി ബദ്റിയ നഗറില്‍ താമസിക്കുന്ന അബ്ദുള്ളയുടെ വീട്ടിലേക്ക് വരുന്ന വഴിയാണ് പോലീസ് പിടികൂടിയത്. ബീമാപള്ളിയില്‍ നിന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും തീരദേശ മേഖലയിലേക്കും ചില്ലറായി വിൽപ്പനയ്ക്ക് നൽകാനാണ് കഞ്ചാവെത്തിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പ്രതികളുടെ ഫോണ്‍ ഉൾപ്പെടെയുള്ളവ പരിശോധിച്ച് സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും.
ബീമാപള്ളി ഉറൂസ്, ക്രിസ്മസ്, ന്യൂഇയര്‍ തുടങ്ങിയ ആഘോഷങ്ങളുടെ മറവില്‍ പ്രദേശത്തേക്ക് കൂടുതല്‍ ലഹരി വസ്തുക്കള്‍ എത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും തീരുമാനം. പൂന്തുറ ഇൻസ്പെക്ടർ ജെ. പ്രദീപ്, സബ് ഇൻസ്പെക്ടർ അരുൺകുമാർ, ആർ എസ് ഐ ബിൻ, എ എസ്ഐ വിനോദ്, എസ് സിപിഒ ബിജു ആർ നായർ, അനുമോദ് കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...