അമ്മയെയും സഹോദരിയെയും അസഭ്യം പറഞ്ഞ സുഹൃത്തിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പൂണെ സ്വദേശിയായ ദിനേശ് ആണ് സുഹൃത്തായ ജിതേന്ദ്രയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാഗ്പുര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പുലര്‍ച്ചെ പട്രോളിങ് നടത്തുകയായിരുന്ന റെയില്‍വേ പോലീസ് സംഘമാണ് അഞ്ചാമത്തെ പ്‌ളാറ്റ്‌ഫോമില്‍ ചോരയില്‍ കുളിച്ച് കിടക്കുന്നനിലയില്‍ ഒരാളെ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉടന്‍തന്നെ ഇയാളെ സമീപത്തെ റെയില്‍വേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയായ ദിനേശിനെ തിരിച്ചറിഞ്ഞ പോലീസ് സംഘം 45 മിനിറ്റിനുള്ളില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


ALSO READ: പതിന്നാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 66കാരന് മൂന്ന് വർഷം തടവും പിഴയും


കൊല്ലപ്പെട്ട ജിതേന്ദ്രയും പ്രതി ദിനേശും നേരത്തെ പരിചയമുള്ളവരാണെന്നും സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരായ ഇരുവരും റെയില്‍വേ പ്ലാറ്റ്‌ഫോമിലും സമീപത്തുമായാണ് കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മദ്യപിക്കുന്നതിനിടെ ദിനേശിന്റെ അമ്മയെയും സഹോദരിയെയും ജിതേന്ദ്ര അസഭ്യംപറഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. ഇതിനുപിന്നാലെയാണ് പ്‌ളാറ്റ്‌ഫോമില്‍ ഉറങ്ങുന്നതിനിടെ സുഹൃത്തിനെ പ്രതി കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.


 അതേസമയം മലപ്പുറത്ത് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 66കാരനെ മൂന്നുവർഷം തടവും പിഴയും ശിക്ഷ വിരിച്ച് കോടതി മഞ്ചേരി ബോക്സ് അരുവേഗ കോടതി ജഡ്ജി അഷ്റഫ് ആണ് ശിക്ഷ വിധിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമറി കരോളിൽ വീട്ടിൽ അബ്ദുവിനാണ് തടവും പിഴയും വിരിച്ചത്. ഇതിനുപുറമെ 7000 രൂപയാണ് ഇയാൾ പിഴയായ് കൊടുക്കേണ്ടത്.


പിഴ അടക്കാത്ത പക്ഷം പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും. കേസിൽ ആസ്പദമായ സംഭവം ഉണ്ടാകുന്നത് 2020 ജൂൺ 24 ആയിരുന്നു കൂട്ടുകാരിയുടെ വീട്ടിൽ നിന്നും പെരുന്നാൾ ആഘോഷിച്ചു കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14 കാരിയെ വഴിയിൽ വച്ച് തടഞ്ഞു നിർത്തുകയും ശേഷം ലൈംഗിക അതിക്രമം നടത്തുകയും ആയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.