ഇടുക്കി: തൊടുപുഴ ഉടുമ്പന്നൂർ മങ്കുഴിയിൽ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാതാവ് സുജിതയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉടുമ്പന്നൂർ മങ്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂർ കൊരട്ട‍ി സ്വദേശിനി സുജിതയെ ആണ് കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ പോലീസ് കാവലിൽ ചികിത്സയിലായിരുന്ന പ്രതിയെ  കരിമണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകറിന്‍റെ നേതൃത്വത്തിൽ  അറസ്റ്റ് ചെയ്യുകയായിരുന്നു. 

Read Also: മത്സ്യത്തൊഴിലാളികളുടെ സമരം തുടരുന്നു; വിഴിഞ്ഞം തുറമുഖ കവാടം ഇന്നും ഉപരോധിക്കും


സുജിതയെ  സംഭവ സ്ഥലത്തെത്തിച്ച് പോലീസ്  തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ 10 ന് രാത്രിയിലാണ് വീട്ടിലെ കുളി‌മുറിയിൽ സുജിത പ്രസവിച്ചത്. ഉടൻ തന്നെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. 


അമിത രക്തസ്രാവത്തെ തുടർന്ന് രാത്രിയോടെ സുജിത തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ഡോക്ടർമാർ  നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സുജിത ഏതാനും മാസങ്ങൾക്ക് മുമ്പ് ഭർത്താവിനെയും, ഏഴും, എട്ടും വയസുള്ള രണ്ട് മക്കളേയും ഉപേക്ഷിച്ച്  മറ്റൊരു യുവാവിനൊപ്പം തമിഴ്നാട്ടിലേക്ക് പോയിരുന്നു. 

Read Also: കെഎസ്ആർടിസി ശമ്പള പ്രശ്നം; യൂണിയനുകളുമായി മന്ത്രിതല ചർച്ച


പിന്നീട് ബന്ധുക്കൾ ഇടപെട്ട് തിരികെ എത്തിച്ചെങ്കിലും ഭർത്താവുമായി മാനസിക ഐക്യത്തിൽ ആയിരുന്നില്ല. സുജിത ഗർഭിണിയായിരുന്ന കാര്യവും പ്രസവിച്ചതും ഭർത്താവ് ആശുപത്രിയിൽ എത്തിയ ശേഷമാണ് അറിഞ്ഞത്.  ഭർത്താവ് അറിയാതിരിക്കാനാണ് കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ചതെന്നാണ് യുവതി പൊലീസിനു  മൊഴി നൽകിയത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.