കഴക്കൂട്ടം: മകൻ അപകടത്തിൽ മരിച്ച വാർത്ത അറിഞ്ഞ് മാതാവ് കിണറ്റിൽ ചാടി മരിച്ചു. വെള്ളൂർക്കോണം ജിഎൽപിഎസ് അധ്യാപിക ഷീജ ബീഗമാണ്  കഴക്കൂട്ടത്തെ ഇവരുടെ കുടുംബ വീട്ടിലെ കിണറ്റിൽ ചാടി മരിച്ചത്. സംഭവം അറിഞ്ഞ വീട്ടുകാരും ബന്ധുക്കളും അദ്ധ്യാപികയായ ഷീജയെ ഇന്നലെ  വൈകിട്ട് നെടുമങ്ങാട്ടെ വീട്ടിൽ നിന്നും കഴകൂട്ടത്തെ കുടുംബ വീട്ടിൽ കൊണ്ട് വിട്ട ശേഷം  വയനാട്ടിലേക്ക് പോയി.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇന്ന് വെളുപ്പിന് ഒരു മണിയോടെ സോഷ്യൽ മീഡയയിലൂടെ മരണ വാർത്ത അറിഞ്ഞ മാതാവ് ഷീജ കുടുംബ വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ചെവ്വാഴ്ച ഉച്ചയോടെയാണ് വയനാട് പൂക്കോട് ക്യാമ്പസിന് സമീപം പിക് - അപ്പ് വാനും സ്കൂട്ടറും ഇടിച്ച് ഇവരുടെ മകൻ  പിജി വിദ്യാർത്ഥിയായ നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി  സജിൻ മുഹമ്മദ് (28) ആണ് മരിച്ചത്.


ഷീജയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലും സജിൻ മുഹമ്മദിൻ്റെ മൃതദേഹം വയനാടുമാണ്.പോസ്റ്റ് മോർട്ടത്തിന് ശേഷം നെടുമങ്ങാട് വെള്ളൂർക്കോണത്തെ വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.