ഇടുക്കി: ഉടുമ്പന്നൂർ മങ്കുഴിയിൽ ഇന്നലെ നവജാതശിശു മരിച്ച സംഭവം കൊലപാതകം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു എന്ന് പോലീസ്. കുട്ടിയുടെ മാതാവ് സുജിതയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെയാണ് ഉടുമ്പന്നൂർ മങ്കുഴിയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. അമ്മയായ തൃശൂർ കൊരട്ടി സ്വദേശിനി സുജിതയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ സുജിതയെ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് സുജിത പ്രസവിച്ചതായി അറിഞ്ഞത്. 

Read Also: Kollam Toll Plaza Attack: ടോള്‍പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയില്‍


തുടർന്ന് വീട്ടിലെത്തി പോലീസ് പരിശോധിച്ചപ്പോൾ കുളിമുറിയിലെ ബക്കറ്റിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ നിലയിൽ കാണുകയായിരുന്നു. സംഭവം കൊലപാതകം എന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. കൃത്യം നടത്തിയത് മാതാവ് തന്നെയാണ്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടത്തിൽ ശ്വാസകോശത്തിൽ വെള്ളം കണ്ടെത്തി. കുട്ടി ആദ്യ ശ്വാസമെടുത്തിരുന്നതായും റിപ്പോർട്ടിൽ ഉണ്ട്.


പ്രതി സുജിത പോലീസ് നിരീക്ഷണത്തിലാണ്. കൊലപാതകം, ജെ.ജെ ആക്റ്റ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സുജിത ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യും. അതേസമയം സംഭവത്തിൽ മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.

Read Also: Corona Virus In India: രാജ്യത്ത് പടരുന്നത് ഒമിക്രോണിന്‍റെ പുതിയ വകഭേദം, വ്യാപനശേഷി വളരെ കൂടുതല്‍


ഭാര്യ ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് ഭർത്താവ് മൊഴിനൽകിയത്. പരിസരവാസികൾക്കും സുജിത ഗർഭിണിയണെന്ന വിവരം അറിയില്ലായിരുന്നു. മറ്റുള്ളവർ അറിയാതിരിക്കാന്‍ വലിപ്പമുള്ള നൈറ്റിയാണ് ധരിച്ചിരുന്നത്. സംശയം തോന്നി ആശ വർക്കര്‍മാർ സമീപിച്ചപ്പോൾ വണ്ണം വയ്ക്കാനുള്ള മരുന്നു കഴിക്കുന്നുണ്ടെന്ന് മറുപടി നൽകി. 


ഒരു മാസം മുമ്പാണ് മങ്കുഴിയിലെ വീട്ടിൽ ഇവർ താമസത്തിനെത്തിയത്. കുളിമുറിയിൽ കയറിയ സുജിത ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. കുളിമുറിയിൽ നിന്ന് ഭർത്താവുംകുട്ടികളും ചേർന്നാണ് സുജിതയെ പുറത്തെത്തിച്ചത്. രക്തസ്രാവമുണ്ടായത് കണ്ടതിനെത്തുടർന്ന് വാടകവീടിന്‍റെ ഉടമയുടെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.