Kollam Toll Plaza Attack: ടോള്‍പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയില്‍

Kollam Toll Plaza Attack: സംഭവം നടന്നത് കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ ഇവരുടെ വാഹനം കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് അരുണ്‍ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 08:45 AM IST
  • ടോള്‍ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍
  • വര്‍ക്കല സ്വദേശി ലഞ്ജിത്ത് ആണ് പിടിയിലായത്
  • ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷിബുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Kollam Toll Plaza Attack: ടോള്‍പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയില്‍

കൊല്ലം: Kollam Toll Plaza Attack: കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. വര്‍ക്കല സ്വദേശി ലഞ്ജിത്ത് ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷിബുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ അഭിഭാഷകനാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇന്നലെ കുരീപ്പുഴ സ്വദേശി അരുണിനെയാണ് കാര്‍ യാത്രക്കാര്‍ മര്‍ദ്ദിച്ചത്. 

Also Read: വഴിയാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ 8 പേർ കസ്റ്റഡിയിൽ 

സംഭവം നടന്നത് കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ ഇവരുടെ വാഹനം കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് അരുണ്‍ പറഞ്ഞു. ഇവരെ തടഞ്ഞതോടെ അരുണിനെ കാറില്‍ നിന്ന് പിടിച്ചു വലിച്ച് ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.  മർദ്ദനത്തിൽ പരിക്കേറ്റ അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  KL 26 F 9397 എന്ന നമ്പറില്‍ ഉള്ള കാറില്‍ എത്തിയവരാണ് അക്രമം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വഴിയാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ 8 പേർ കസ്റ്റഡിയിൽ 

കൊച്ചി ചിലവന്നൂരിൽ കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ 8 പേർ പോലീസ് കസ്റ്റഡിയിൽ.  തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പൻ എന്നയാളാണ് ടാർ ഒഴിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  കൊച്ചി കോർപ്പറേഷന് കീഴിലുള്ള ചിലവന്നൂർ റോഡിൽ ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം.  

Also Read: സൂര്യ സംക്രമണം: തുലാം രാശിക്കാർക്ക് ലഭിക്കും പ്രമോഷൻ, വൻ ധനലാഭം ഒപ്പം കിടിലം ആരോഗ്യവും! 

മുന്നറിയിപ്പ് ബോർഡില്ലാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തപ്പോൾ  ടാറിംഗ് തൊഴിലാളി ആക്രമിച്ചെന്നായിരുന്നു യുവാക്കളുടെ പരാതി. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് തിളച്ച ടാർ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ചിലവന്നൂർ ചിറമേൽപറമ്പിൽ വിനോദ് വർഗീസ്, വിനു, ജിജോ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയ യാത്രക്കാർ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട  മുന്നറിയിപ്പ് ബോർഡ് ഒന്നും ഇല്ലാത്തതിനാലാണ് കാർ കടന്നുവന്നതെന്നും യുവാക്കള്‍ അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാൽ ടാറിംഗ് തൊഴിലാളി ഇതിനെ എതിർത്തതിനെ തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമായി. ഇതിനിടെയിലാണ് തിളച്ച ടാർ ദേഹത്ത് ഒഴിച്ചതെന്നാണ് യുവാക്കളുടെ പരാതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News