നവജാത ശിശുവിനെ അമ്മ പ്ലാസ്റ്റിക് കവറിലാക്കി തോട്ടിലെറിഞ്ഞു
കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ പ്ലാസ്റ്റിക് കവറിലാക്കി തോട്ടിലെറിഞ്ഞു. 20 ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ തോട്ടിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിന്റെ അമ്മ കവർ തോട്ടിലേക്ക് എറിയുന്നത് ബന്ധു കണ്ടെതിനാല്‍ കുഞ്ഞിനെ രക്ഷപ്പെടുത്താനായി. കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയിലാണ് സംഭവം നടന്നത്.
ഏഴാം മാസം പ്രസവം നടന്നതിനാല്‍ അമ്മയും കുഞ്ഞും വീട്ടിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇതേ തുടർന്ന് മൂത്ത കുട്ടിയെ കാണാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ഇളയ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിച്ചതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. കുഞ്ഞിന് കാര്യമായ പരിക്കുകളില്ല. യുവതി വീടിന് സമീപത്തെ തോട്ടിലേക്ക് പ്ലാസ്റ്റിക് കവർ എറിയുന്നത് ഭര്‍തൃസഹോദരനാണ് കണ്ടത്. സംശയം തോന്നി നോക്കിയപ്പോഴാണ് കവറിനുള്ളിൽ കുഞ്ഞിനെ കണ്ടത്. അമ്മയെ മാനസികാരോഗ്യ വിദഗ്ധരെ കാണിക്കാന്‍ നിര്‍ദേശം നല്‍കിയതായി അര്‍ത്തുങ്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പിജി മധു അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...