മുംബൈ: ജയിലിനുള്ളിലേക്ക് കഞ്ചാവും നിരോധിത മയക്കുമരുന്ന് ഗുളികകളും കടത്താൻ ശ്രമിച്ച പോലീസുകാരനെ പിരിച്ച് വിട്ടതായി റിപ്പോർട്ട്.  സംഭവം നടന്നത് മുംബൈയിലാണ്. മുംബൈ സെൻട്രൽ ജയിലിലെ കോൺസ്റ്റബിൾ വിവേന്ദ്ര നായിക്കിനെയാണ് കഞ്ചാവുമായി ജയിലിനുള്ളിൽ നിന്നും പിടികൂടിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Drugs Seized: തായ്ലൻഡിൽ നിന്നും വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ


ഇയാളുടെ കയ്യിൽ നിന്നും 71 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംശയം തോന്നിയ ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവേന്ദ്ര നായിക്കിന്‍റെ പക്കൽ നിന്നും കഞ്ചാവും മയക്കുമരുന്നു ഗുളികകളും കണ്ടെത്തിയത്. ജയിലിലെ തടവുകാർക്ക് വിൽപ്പന നടത്തി പണം കൈപ്പറ്റാനായാണ് ഇയാള്‍ മയക്കുമരുന്നും കഞ്ചാവും ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞത്. നായിക്കിനെ കഞ്ചാവുമായി ഉദ്യോഗസ്ഥർ പിടികൂടിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 


Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മീദേവിയുടെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!


വിശദമായ പരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച എട്ട് നിരോധിത മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയത്.  വിഷയത്തിൽ വിവേന്ദ്ര നായിക്കിനെതിരെ എൻഎം ജോഷി മാർഗ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തിട്ടുണ്ട്. അറസ്റ്റിലായതിന് പിന്നാലെ വിവേദ്ര നായിക്കിനെ ജോലിയിൽ നിന്നും പുറത്താക്കി ജയിൽ എഡിജിപി ഉത്തരവിറക്കുകയായിരുന്നു. ഇയാൾ മുൻപും  ഇത്തരത്തിൽ മയക്കുമരുന്ന് ജയിലിനുള്ളിലെത്തിച്ചിട്ടുണ്ടോ എന്ന അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ ജയിലിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.