മുംബൈ: ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച്  പതിനേഴുകാരനെ കൊലപ്പെടുത്തി ഭർത്താവ്. സംഭവം നടന്നത് മഹാരാഷ്ട്രയിലാണ്. കൊല്ലപ്പെട്ടത് ഈശ്വര്‍ പുത്രനെന്ന പതിനേഴുകാരനാണ്. സംഭവത്തില്‍ പ്രതിയായ ഷഫീഖ് അഹമ്മദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സിനിമ കാണാനെത്തിയ ദമ്പതിമാരെ ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ


കൊല്ലപ്പെട്ട ഈശ്വർ ഷഫീഖ് അഹമ്മദിന്റെ ഭാര്യാ പിതാവിന്റെ വളര്‍ത്തുമകനാണെന്ന് പോലീസ് അറിയിച്ചു. ഷഫീഖിന്റെ ഭാര്യ ഈശ്വറിനെ സഹോദരനായാണ് കണ്ടിരുന്നതെങ്കിലും ഇവര്‍ തമ്മില്‍ രക്തബന്ധമില്ല. ഈശ്വര്‍ യുവതിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു എന്നായിരുന്നു ആരോപണം. ഇതിനെതിരെ ഷഫീഖ് നിരവധിതവണ ഈശ്വറിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാൾ പിന്മാറിയില്ല. ഇതോടെയാണ് ഇങ്ങനൊരു ക്രൂരകൃത്യം ചെയ്യാൻ ഷഫീഖിനെ പ്രേരിപ്പിച്ചത്.


Also Read: Abhaya Hiranmayi l അഭയ ഹിരൺമയി വീണ്ടും പ്രണയത്തിലോ..? പുതിയ ചിത്രം വൈറലാകുന്നു!


മുംബൈയിലെ ചെമ്പൂരില്‍ വച്ച് ഈശ്വറിനെ കൊലപ്പെടുത്തിയ ഷഫീഖ് അതിനു ശേഷം മൃദേഹം വെട്ടിനുറുക്കി പല കഷ്ണങ്ങളായി മുറിച്ച ശേഷം വീട്ടിലെ അടുക്കളയില്‍ സൂക്ഷിക്കുകയായിരുന്നു. ഇതിനിടയിൽ ഈശ്വറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഷഫീഖിന്റെ ഭാര്യാപിതാവ് പോലീസിനെ വിവരം അറിയിച്ചതോടെയാണ് വിഷയം പുറത്താകുന്നത്. ഇതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും സംഭവത്തിൽ സംശയം തോന്നിയ പോലീസ് ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ എല്ലാം പോലീസിനോട് ഏറ്റുപറയുകയായിരുന്നു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ)