Murder: ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യ കസ്റ്റഡിയിൽ
Thiruvananthapuram Murder: സാമ്പത്തികവും കുടുംബ പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഉദിയൻകുളങ്ങര സ്വദേശി ചെല്ലപ്പൻ (60) ആണ് വെട്ടേറ്റ് മരിച്ചത്. ഭാര്യ ലൂർദ്മേരിയെ പാറശാല പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ കോടാലി കൊണ്ട് വെട്ടി കൊലപെടുത്തുകയായിരുന്നുവെന്നും സാമ്പത്തികവും കുടുംബ പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം നടന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
Updating....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...