കൊല്ലം: കൊല്ലത്ത് കാപ്പാകേസ് പ്രതിയെ കുത്തിക്കൊന്നു. പോത്ത് റിയാസ് എന്നറിയപ്പെടുന്ന റിയാസാണ് കൊല്ലപ്പെട്ടത്. ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊല്ലം കുന്നിക്കോടാണ് കൊലപാതകം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരത്തിലുടനീളം കുത്തേറ്റ റിയാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി ഷിഹാബ് പൊലീസിൽ കീഴടങ്ങി. മുൻപ് റിയാസ് ഷിഹാബിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.


വിദ്യാർഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പാൾ മരിച്ചു; വിമുക്ത ശർമ മരിച്ചത് ചികിത്സയിലിരിക്കെ


മധ്യപ്രദേശിലെ ഇന്‍ഡോറിൽ പൂർവ വിദ്യാർഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പാൾ വിമുക്ത ശർമ (54) മരിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകയതിനെ തുടർന്ന് ഈ മാസം ഇരുപതിനാണ് കോളേജിലെ പൂർവവിദ്യാർഥി പ്രിൻസിപ്പാളിനെ തീ കൊളുത്തിയത്.


പ്രതി അഷുതോഷ് ശ്രീവാസ്തവ (24) പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിനിടയില്‍ അശുതോഷിനും പൊള്ളലേറ്റിരുന്നു. മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകിയതിനെ തുടര്‍ന്നാണ് പ്രതി പ്രിൻസിപ്പാളിന് നേരെ ആക്രമണം നടത്തിയെതെന്നാണ് പോലീസ് പറയുന്നത്. കോളേജിലെ മറ്റ് ജീവനക്കാരുടെ മുന്നില്‍ വച്ചാണ് വിമുക്ത ശർമയെ പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്.


വിമുക്ത ശർമയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റു. ആക്രമണത്തിനിടയില്‍ അശുതോഷിന് 40 ശതമാനം പൊള്ളലേറ്റു. ആക്രമണം നടത്തിയ ശേഷം അശുതോഷ് ശ്രീവാസ്തവ ആത്മഹത്യക്ക് ശ്രമിച്ചുവെങ്കിലും പോലീസ് ഇയാളെ രക്ഷപ്പെടുത്തി. നേരത്തെയും പ്രിൻസിപ്പാളിനെ അശുതോഷ് ശ്രീവാസ്തവ ശല്യപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അവർ പോലീസിൽ പരാതിപ്പെട്ടിരുന്നു. കോളേജിലെ പ്രൊഫസറെ ആക്രമിച്ച കേസിൽ അശുതോഷ് ശ്രീവാസ്തവ നേരത്തെ അറസ്റ്റിലായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.