തൃശ്ശൂര്‍: മാളയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ സുഹൃത്ത് ആറ് വര്‍ഷത്തിന് ശേഷം പിടിയിൽ. അസം സ്വദേശി ഉമാനന്ദ് നാഥിനെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്ത് മനോജ് ബോറ  പിടിയിലായത്. പൊലീസിന്റെ ആറ് വർഷത്തെ നിതാന്ത നിരീക്ഷണവും ജാഗ്രതയുമാണ് കൊലയാളിയെ കുടുക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉമാനന്ദ് നാഥും മനോജ് ബോറയും  തമ്മിലുള്ള വ്യക്തി വൈരാഗ്യം  മൂലമുണ്ടായ സംഘർഷമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. 2016 മെയിൽ ആയിരുന്നു കൊലപാതകം നടന്നത്. ഉമാനന്ദിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കത്തി ഉപയോഗിച്ച് മുപ്പതിലധികം തവണ കുത്തിയ ശേഷം മണ്ണെണ്ണ ഉപയോഗിച്ച് ജീവനോടെ കത്തിച്ചു കളയുകയായിരുന്നു.


Also Read: തലയ്ക്കടിച്ചു, ശേഷം വായിൽ കമ്പി കുത്തിക്കയറ്റി; മറയൂരിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി


കത്തിക്കുന്നതിന് മുന്‍പ് താനാണ് കൊല്ലപ്പെട്ടതെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി മനോജ് ബോറ തന്‍റെ വസ്ത്രങ്ങള്‍ ഉമാനന്ദിനെ അണിയിച്ചിരുന്നു.  ഡി.എന്‍.എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് ഉമാനന്ദ് നാഥ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇതിനിടെ  മനോജ് അസമിലേയ്ക്ക് കടന്നിരുന്നു. ഉമാനന്ദിനെ കൊലപ്പെടുത്തിയത്  മനോജ് ബോറ തന്നെയാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.


Also Read: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


നിരവധി തവണ മാള പൊലീസ് അസം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍  പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പ്രതിയുടെ ബാങ്ക് അക്കൗണ്ട്, മൊബൈൽ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം. നേരത്തെ ഡി ആക്ടിവേറ്റ് ആയിരുന്ന പ്രതിയുടെ മൊബൈൽ ഈയിടെ  ആക്റ്റിവേറ്റായതോടെയാണ് പോലീസ് ഇയാളെ തേടി വീണ്ടും  ആസാമിലേക്കെത്തിയതും പിടികൂടുന്നതും. അസം പോലീസിന്‍റെ സഹായത്തോടെ ഇരിങ്ങാലക്കുട ഡി.വെെ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.