Viral Video: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളത്തിൽ ഇറങ്ങി വെള്ളം കുടിക്കുന്ന മാനിനെ പിടിക്കാൻ ശ്രമിക്കുന്ന മുതലയെ.  എന്നാൽ ശേഷം എന്താണ് സംഭവിക്കുന്നതെന്ന് ഒന്ന് കാണേണ്ടത് തന്നെയാണ്.  

Written by - Ajitha Kumari | Last Updated : Oct 7, 2022, 08:12 AM IST
  • മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല
  • വെള്ളത്തിൽ മാത്രമല്ല വെള്ളത്തിന് പുറത്തും മുതല ഇരകളെ വേട്ടയാടാറുണ്ട്‌
  • മുതലകൾ വളരെ വേഗത്തിൽ ഇരകളെ വേട്ടയാടുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
Viral Video: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വെള്ളത്തിൽ മാത്രമല്ല വെള്ളത്തിന് പുറത്തും മുതല ഇരകളെ വേട്ടയാടാറുണ്ട്‌.  പതുങ്ങിയിരുന്ന് പെട്ടെന്ന് ഇരയെ പിടിക്കുന്നതിൽ മിടുക്കരാണ് ഈ മുതലകൾ.  മുതലകൾ വളരെ വേഗത്തിൽ ഇരകളെ വേട്ടയാടുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരത്തിലുള്ള ഒരു വീഡിയോ വൈറലാകുകയാണ്.  അതിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന മാനിനെ പിടിക്കാൻ മുതല ഒപ്പിക്കുന്ന സൂത്രപ്പണി.   സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ ഇപ്പോൾ നല്ലരീതിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Also Read: Viral Video: മണ്ഡപത്തിൽ വധുവിന്റെ മുന്നിൽ വച്ച് വരനെ ചുംബിച്ച് അനിയത്തി..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങളക്ക് കാണാൻ കഴിയും ദാഹിച്ചു വലഞ്ഞ ഒരു മാൻ നദിക്കരയിൽ വന്ന് വെള്ളം കുടിക്കാൻ  തുടങ്ങുന്നത്.  പക്ഷെ മാനുണ്ടോ അറിയുന്നു... വെള്ളത്തിൽ പതുങ്ങിയിരിക്കുന്ന മുതലയുടെ കാര്യം.  വെള്ളം കുടിക്കാൻ മാന് തുടങ്ങിയതേയുയുള്ളു ദേ... പാഞ്ഞുവരുന്ന മുതല.  പക്ഷെ എന്തോ ഒരു ഭാഗ്യം മാൻ മുതലയുടെ പിടിയിൽ പെട്ടില്ല.  മുതല മാനിനെ പിടിക്കാൻ ചാടിവീണതും മിടുക്കനായ മാൻ ഉടൻതന്നെ കുതറി മാറുകയായിരുന്നു.  പെട്ടെന്ന് നടന്ന ആ ആക്ഷൻ കാരണം മാൻ രക്ഷപെടുകയായിരുന്നു.  ഒരു പക്ഷെ മാൻ ചാടി മാറിയില്ലായിരുന്നുവെങ്കിൽ മുതലയുടെ വായ്ക്കകത്ത് ആയേനെ.  വീഡിയോ കാണാം... 

Also Read: വാലിൽ പിടിച്ച ആൺകുട്ടിക്ക് നേരെ പത്തിവിടർത്തി രാജവെമ്പാല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Wildlifeanimall (@wildlifeanimall)

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

 

വൈറലാകുന്ന ഈ വീഡിയോwildlifeanimall എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.  ആളുകൾ ഇതിനോട് ഒരുപാട് പ്രതികരിക്കുന്നുണ്ട്. ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.  വീഡിയോയ്ക്ക് ഇതുവരെ 199k വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News